അൽ സലാമ പോളിക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsമസ്കത്ത്: ലോക ആരോഗ്യദിനത്തിെൻറ ഭാഗമായി മബേല അൽ സലാമ പോളിക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പെങ്കടുത്തു. വിവിധ വിഭാഗങ്ങളിൽ ചികിത്സ ലഭ്യമാക്കി. മെഡിക്കൽ ഡയറക്ടർ ഡോ. റഷീദ് അലി ബോധവത്കരണ ക്ലാസെടുത്തു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദിവസവും രണ്ടു ലിറ്റർ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുകയും ജങ്ക് ഫുഡുകൾ ഒഴിവാക്കുകയും വേണം. മതിയായ വ്യായാമം, ശുചിത്വം, തടസ്സമില്ലാത്ത ഉറക്കം എന്നിവയും ആരോഗ്യകരമായ ശരീരത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
