അൽഖുവൈർ ബ്ലാസ്റ്റേഴ്സ് ജേതാക്കൾ
text_fieldsമസ്കത്ത്: ഒമാന്റെ 52ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് അൽഖുവൈർ കെ.എം.സി.സി സൗഹൃദ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.ഫൈനലിൽ ബൗഷർ അൽമൂനയെ പരാജയപ്പെടുത്തി അൽഖുവൈർ ബ്ലാസ്റ്റേഴ്സ് ജേതാക്കളായി. മികച്ച കളിക്കാരനുള്ള പുരസ്കാരം അൽഖുവൈർ ബ്ലാസ്റ്റേഴ്സ് താരം അനസ് കരസ്ഥമാക്കി. ജേതാക്കൾക്കുള്ള ട്രോഫി അൽഖുവൈർ ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് മാള കൈമാറി.
റണ്ണറപ് ട്രോഫി അൽ ഫൈറോസ് എം.ഡി ഫിറോസ് ഹസ്സനും മികച്ച താരത്തിനുള്ള ട്രോഫി സെക്രട്ടറി സമദ് മച്ച്യത്തും സമ്മാനിച്ചു. നൗഷാദ് മത്ര മത്സരം നിയന്ത്രിച്ചു. ബൗഷർ ഷാബിയ ഫുട്ബാൾ ടെർഫിൽ നടന്ന മത്സരത്തിൽ അൽഖുവൈർ എഫ്.സി, ബൗഷർ ഗ്രീൻ സ്റ്റാർസ്, അൽഖുവൈർ ബ്ലാസ്റ്റേഴ്സ്, ബൗഷർ അൽമൂന ടീമുകളായിരുന്നു പങ്കെടുത്തിരുന്നത്.പ്രസിഡന്റ് ബി.എം. ഷാഫി കോട്ടക്കൽ, ഭാരവാഹികളായ മുഹമ്മദ് കുട്ടി വയനാട്, ഹാഷി പാറാട്, യൂസഫ് ബദർസമ, ഷാനിദ് , റിയാസ്, സജീർ എന്നിവർ പങ്കെടുത്തു.

