ആരോപണങ്ങൾ യു.ഡി.എഫിനെ കളങ്കപ്പെടുത്താൻ -മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsമസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മറ്റിയുടെ ലീഡേഴ്‌സ് സമ്മിറ്റിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
മസ്കത്ത്: കേരളത്തിൽ ശക്തമായി അധികാരത്തിൽ തിരിച്ചുവരാനൊരുങ്ങുന്ന യു.ഡി. എഫിനെ കളങ്കപ്പെടുത്താനും തളർത്താനും വേണ്ടി പല ആരോപണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മസ്കത്തിൽ മബേല ഏരിയ കെ.എം.സി.സി നേതൃസംഗമത്തിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ആരോപണങ്ങൾക്ക് മറുപടികൾ അതാത് നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. വികസനം മുരടിച്ച് അധഃപധിച്ച ഭരണമാണ് കേരളത്തിൽ നടക്കുന്നത്. വോട്ട് ചോരി പോലെയുള്ള ജനാധിപത്യ ധ്വംസനങ്ങൾ രാജ്യത്ത് നടക്കുമ്പോൾ ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവും ഉണ്ടാക്കിയെടുക്കുക എന്ന വലിയ ദൗത്യമാണ് മുസ്‍ലിം ലീഗ് നിർവഹിക്കുന്നതെന്നും അദേഹം പറഞ്ഞു.
മസ്കത്ത് കെ.എം.സി.സി മബേല ഏരിയയുടെ നേതൃത്വത്തിൽ നടന്ന ലീഡേഴ്‌സ് സമ്മിറ്റ് കേന്ദ്ര കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് സയ്യിദ് എ.കെ.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. മബേല ഏരിയ കെ.എം.സി.സി പ്രസിഡന്റ് യാക്കൂബ് തിരൂർ അധ്യക്ഷത വഹിച്ചു. കെ.പി. ആഷിക് ലീഡർഷിപ് വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
റഹീം വറ്റല്ലൂർ, ഷമീർ പി.ടി.കെ, അഷ്‌റഫ് പോയിക്കര, ഇബ്രാഹിം ഒറ്റപ്പാലം, മുജീബ് കടലുണ്ടി, ഉസ്മാൻ പന്തല്ലൂർ, നൗഷാദ് കാക്കേരി, ഷമീർ പാറയിൽ, ഹക്കീം ചേർപ്പുളശ്ശേരി, സി.വി.എം ബാവ വേങ്ങര എന്നിവർ സംസാരിച്ചു. സഫീർ കോട്ടക്കൽ സ്വാഗതവും അറാഫാത്ത് എസ്.വി നന്ദിയും പറഞ്ഞു. മബെല ഏരിയ കെ.എം.സി.സി പ്രവർത്തകസമിതി അംഗങ്ങളും വനിത വിങ് ഭാരവാഹികളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

