Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഒാ​ൾ ഒാ​ഫ്​ ഒ​മാ​ൻ’...

‘ഒാ​ൾ ഒാ​ഫ്​ ഒ​മാ​ൻ’ പ​രി​പാ​ടി മ​സ്​​ക​ത്തി​ൽ സ​മാ​പി​ച്ചു 

text_fields
bookmark_border
‘ഒാ​ൾ ഒാ​ഫ്​ ഒ​മാ​ൻ’ പ​രി​പാ​ടി മ​സ്​​ക​ത്തി​ൽ സ​മാ​പി​ച്ചു 
cancel

മ​സ്​​ക​ത്ത്​: ഒ​മാ​​​െൻറ വി​ഷ​ൻ 2040 ന​ട​പ്പാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ അ​ഭി​പ്രാ​യം തേ​ടു​ന്ന പ​ദ്ധ​തി​യാ​യ ഒാ​ൾ ഒാ​ഫ്​ ഒ​മാ​ൻ മ​സ്​​ക​ത്തി​ൽ സ​മാ​പി​ച്ചു. ‘ഫ്യൂ​ച​ർ വി​ഷ​ൻ ഒാ​ഫി​സ്​ ഒ​മാ​ൻ 2040’​െൻ​റ കീ​ഴി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 25 മു​ത​ലാ​ണ്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ‘ഒാ​ൾ ഒാ​ഫ്​ ഒ​മാ​ൻ’ പ​രി​പാ​ടി ന​ട​ന്ന​ത്. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒാ​യി​ൽ ആ​ൻ​ഡ്​ ഗ്യാ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്​ ത​ല പ​രി​പാ​ടി​യി​ൽ സ​മൂ​ഹ​ത്തി​​​െൻറ വി​വി​ധ തു​റ​ക​ളി​ലു​ള്ള സ്വ​ദേ​ശി​ക​ൾ പ​െ​ങ്ക​ടു​ത്തു. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​ർ സ​യ്യി​ദ്​ സ​ഉൗ​ദ്​ ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, വാ​ലി​മാ​ർ, സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ, ശൂ​റാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​ക്ക്​ എ​ത്തി​യി​രു​ന്നു.  

പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഒ​മാ​ൻ വി​ഷ​ൻ 2040​െൻ​റ ഭാ​ഗ​മാ​യു​ള്ള ക​മ്മി​റ്റി​ക​ളി​ലെ വി​ദ​ഗ്​​ധ​രു​മാ​യി ഇ​ട​പ​ഴ​കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന പ​ബ്ലി​ക്​ സെ​ഷ​നോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. വി​ഷ​ൻ 2040 വി​ജ​യ​ക​ര​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​മൂ​ഹ​ത്തി​​​െൻറ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളി​ൽ​നി​ന്നും സ്വീ​ക​രി​ക്കു​ക​യും പ​ദ്ധ​തി സാ​ക്ഷാ​ത്​​ക​രി​ക്കാ​ൻ സ​മൂ​ഹ​ത്തി​​​െൻറ മൊ​ത്തം പ​ങ്കാ​ളി​ത്തം തേ​ടു​ക​യു​മാ​ണ്​ ഒാ​ൾ ഒാ​ഫ്​ ഒ​മാ​ൻ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. 

രാ​ജ്യ​ത്തി​​​െൻറ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ കാ​ഴ്​​ച​പാ​ടു​ക​ൾ​ക്ക്​ പ​രി​ഗ​ണ​ന​യും മു​ൻ​ഗ​ണ​ന​യും ന​ൽ​കു​ക​യെ​ന്ന​തും ഇ​തി​​​െൻറ ല​ക്ഷ്യ​മാ​ണ്. മി​ക​ച്ച രാ​ജ്യം കെ​ട്ടി​പ്പ​ടു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടു​ന്ന​ത്​ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsall of oman
News Summary - all of oman-oman-gulf news
Next Story