ഒാൾ കേരള വിമൻസ് മസ്കത്ത് ഒന്നാം വാർഷികം ആഘോഷിച്ചു
text_fieldsമസ്കത്ത്: ഒാൾ കേരള വിമൻസ് മസ്കത്ത് ഒന്നാം വാർഷികം ആഘോഷിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം ഹാളിൽ നടത്തിയ വാർഷികാഘോഷം ജീവൻ ടി.വി ഒമാനീയം അവതാരകൻ ജയകുമാർ വള്ളിക്കാവ് ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തക ലക്ഷ്മി കോത്തനേത്ത് മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ആധുനിക സമൂഹത്തിൽ ഇവ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചും അവർ സംസാരിച്ചു.
സ്ത്രീകളുടെ കഴിവുകൾ വളർത്തിയെടുക്കുകയും അവരെ സമൂഹത്തിെൻറ മുന്നിലേക്ക് ഉയർത്തിക്കൊണ്ടുവരുകയുമെന്ന ലക്ഷ്യത്തോടെയാണ് സംഘടനക്ക് രൂപം നൽകിയതെന്ന് കൺവീനർ റഹൂഫിയ തൗഫീഖ് പറഞ്ഞു. പ്രവാസി മലയാളി കുടുംബങ്ങൾക്കിടയിൽ സൗഹൃദാന്തരീക്ഷം വളർത്തിയെടുക്കാൻ വിവിധ പരിപാടികൾ നടത്തും. ആത്മഹത്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനെതിരെ കാമ്പയിനും രക്തദാന ക്യാമ്പും മറ്റും സംഘടിപ്പിക്കാനും പരിപാടിയുണ്ടെന്നും അവർ പറഞ്ഞു. നജില ഷെബിൻ, പ്രസീത അരുൺ, സിന്ധു സുരേഷ്, നിഷ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
