സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശതാബ്ദി സന്ദേശയാത്രക്ക് സലാലയിൽ തുടക്കം
text_fieldsസമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശതാബ്ദി സന്ദേശയാത്രക്ക് എസ്.ഐ.സി സലാല ആക്ടിങ്
പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി യാത്ര നായകൻ അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂരിന്
പതാക കൈമാറി തുടക്കമിടുന്നു
സലാല: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി എസ്.ഐ.സി സലാല സംഘടിപ്പിക്കുന്ന ശതാബ്ദി സന്ദേശ പ്രചാരണയാത്രക്ക് മിർബാത്ത് മഖാം സന്ദർശനത്തോടെ തുടക്കമായി. എസ്.ഐ.സി സലാല ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി യാത്ര നായകൻ അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂരിന് പതാക കൈമാറി. നേതാക്കളായ മൊയ്തീൻ കുട്ടി ഫൈസി, വി.പി. അബ്ദുസ്സലാം ഹാജി , റഷീദ് കൽപറ്റ , അബ്ദുൽ ഫത്താഹ്, മുഹമ്മദലി മുസ്ലിയാർ, അബ്ദുസ്സലാം മിർബാത്ത് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി റഈസ് ശിവപുരം സ്വാഗതവും അബ്ദുൽ റസാഖ് സ്വിസ് നന്ദിയും പറഞ്ഞുതുടർന്നുള്ള ദിവസങ്ങളിൽ സന്ദേശയാത്ര സലാലയുടെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തും. ജനുവരി 19ന് സലാല അൽ മദ്റസത്തുസുന്നിയയിൽ യാത്ര സമാപിക്കും.സമാപന സമ്മേളനത്തിൽ സാലിം ഫൈസി കൊളത്തൂർ മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

