സമസ്ത നൂറാം വാർഷികം; ഒമാൻ തല പ്രചാരണ സമ്മേളനം ശ്രദ്ധേയം
text_fieldsഖദ്റയിൽ എസ്.ഐ.സി ഒമാൻ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച സമസ്ത നൂറാം വാർഷിക ഒമാൻ തല പ്രചാരണ സമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ആദർശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തിൽ കാസർകോട് നടക്കുന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചരണാർഥം എസ്.ഐ.സി ഒമാൻ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച സമസ്ത ഒമാൻ തല പ്രചാരണ സമ്മേളനം ശ്രദ്ധേയമായി. ഒമാനിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രവർത്തകർ ഖദറയിലേക്ക് ഒഴുകിയെത്തി.
സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ സംസാരിച്ചു. ഇബ്രാഹിം ഫൈസി പേരാൽ മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന മനുഷ്യജാലിക ജനുവരിയിൽ ഒമാനിലെ ബറക്കയിൽ നടക്കുമെന്ന് പ്രഖ്യാപിച്ചു.
സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങുന്ന 100 പുസ്തകങ്ങളിൽ 10 പുസ്തകങ്ങൾ വേദിയിൽ പ്രകാശനം ചെയ്തു. കെ.എൻ.എസ് മൗലവി, മുഹമ്മദ് അലി ഫൈസി, അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ, ഇബ്രാഹിം ഹാജി കുണിയ, മക്ക ഹൈപ്പർ മാർക്കറ്റ് ചെയർമാൻ മുഹമ്മദ് കുഞ്ഞി, ലുലു റീജനൽ ഡയറക്ടർ കെ.എ. ഷബീർ, ഒമാൻ എസ്.ഐ.സി ചെയർമാൻ ബാവ ഹാജി, എസ്.ഐ.സി വർക്കിങ് പ്രസിഡൻറ് യൂസഫ് മുസ്ലിയാർ സീബ്, എസ്.ഐ.സി വൈസ് പ്രസിഡൻറ് ഇമ്പിച്ചി അലി മുസ്ലിയാർ, മസ്കത്ത് റെയ്ഞ്ച് പ്രസിഡൻറ് ഷംസുദ്ദീൻ ഫൈസി, റെയ്ഞ്ച് ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് ഫൈസി സലാല, എസ്.കെ.എസ്.എസ്.എഫ് നാഷനൽ കമ്മിറ്റി പ്രസിഡൻറ് സക്കീർ ഹുസൈൻ ഫൈസി, ജനറൽ സെക്രട്ടറി ശുഐബ് പാപ്പിനിശ്ശേരി, എൻജിനീയർ ഷരീഫ്, താജ് അഷ്റഫ് സാഹിബ്, അബ്ദുൽ വാഹിദ് ഹാജി, ജഹ്ഫർ സഹം, നാസർ സഹം, ലുഖ്മാൻ തർമത്ത്, സൽമാൻ, ജമാൽ ഹമദാനി എന്നിവർ സംബന്ധിച്ചു. എസ്.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജി സ്വാഗതവും ട്രഷറർ സഈദലി ദാരിമി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

