അൽജദീദ് എക്സ്ചേഞ്ചിന്റെ പുതിയ ശാഖ ജഅലാൻ ബനീ ബൂഅലിയിൽ ആരംഭിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ചിന്റെ 36ാമത് ബ്രാഞ്ച് തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബനീ ബൂഅലി സനയയിൽ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. അൽ ജദീദ് എക്സ്ചേഞ്ച് അസിസ്റ്റൻറ് ജനറൽ മാനേജർ ഡിക്സൺ ബേബി, ഹെഡ് ഓഫ് ഓപറേഷൻസ് നിയാസ് കബീർ, ചീഫ് മാനേജർ രജീഷ് മുഹമ്മദ്, ബി.ഡി.എം ആൻഡ് ഹെഡ് ഓഫ് സെയിൽസ് എ.കെ. സുഭാഷ്, ഇന്റേണൽ ഓഡിറ്റർ രാകേഷ് ശിവൻ പിള്ള എന്നിവർ സംബന്ധിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പണം അയക്കുന്നതിനും ഒമാനിലേക്ക് മറ്റു രാജ്യങ്ങളിൽനിന്ന് അയക്കുന്ന പണം സ്വീകരിക്കുന്നതിനും കഴിയും. വിവിധ രാജ്യങ്ങളുടെ കറൻസികൾ മികച്ച നിരക്കിൽ മാറ്റിയെടുക്കാവുന്നതാണ്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി എല്ലാ രാജ്യങ്ങളിലേക്കും ഏറ്റവും മികച്ച വിനിമയ നിരക്കും ആകർഷകമായ സർവിസ് ചാർജും അൽജദീദിന്റെ ശാഖകളിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.