അൽജദീദ് എക്സ്ചേഞ്ച് "ഗസ് ആൻഡ് വിൻ' മത്സരം നാളെ മുതൽ
text_fieldsമസ്കത്ത്: ഫിഫ ലോകകപ്പിന്റെ ഭാഗമായി ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽജദീദ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന ഗസ് ആൻഡ് വിൻ മത്സരം നാളെ ആരംഭിക്കും. അൽജദീദ് എക്സ്ചേഞ്ച് ഒമാൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്ന മത്സര പോസ്റ്റിനു കീഴിൽ ശരിയുത്തരം കമന്റ് ചെയ്യുന്നവരിൽനിന്നാണ് വിജയിയെ തെരഞ്ഞെടുക്കുക. ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ നൽകിയാൽ ആദ്യത്തെ ഉത്തരം മാത്രമേ പരിഗണിക്കൂ.
കൂടുതൽ ശരിയുത്തരങ്ങൾ ലഭിച്ചാൽ വിജയിയെ നറുക്കെടുപ്പിലൂടെ നിർണയിക്കും. ഉത്തരം വൈകീട്ട് ആറിനു മുമ്പ് കമന്റ് ചെയ്യണം. വിജയികളെ അടുത്ത ദിവസം അൽ ജദീദ് എക്സ്ചേഞ്ചിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിക്കും. ക്വാർട്ടർ, സെമി ഫൈനൽ, ലൂസേഴ്സ് ഫൈനൽ മത്സരങ്ങളുടെ വിജയികൾക്ക് 25 ഒമാനി റിയാൽ കാഷ് പ്രൈസും മസ്കത്ത് ഗ്രാൻഡ്മാളിലെ സിനി പോളിസ് തിയറ്ററിൽ ഫൈനൽ മാച്ച് കാണാനുള്ള ടിക്കറ്റും ലഭിക്കും.
ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ പ്രവചിക്കുന്നതിൽ വിജയിക്കുന്ന ആൾക്ക് 100 ഒമാനി റിയാൽ കാഷ് പ്രൈസും ഗോൾഡൻ ബാൾ, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗ എന്നിവ നേടുന്ന കളിക്കാരെ പ്രവചിക്കുന്നതിൽ വിജയികളാകുന്നവർക്ക് 50 ഒമാനി റിയാൽ വീതവും ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് അൽജദീദ് എക്സ്ചേഞ്ച് ശാഖകളുമായോ 91455 455, 91 395662 നമ്പറിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

