അൽജദീദ് എക്സ്ചേഞ്ച് ‘കസ്റ്റമേഴ്സ് വീക്കി’ന് തുടക്കം
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ച് കസ്റ്റമേഴ്സ് വീക്കിന് തുടക്കമായി. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 ഉപഭോക്താക്കളെ പരിപാടിയുടെ ഭാഗമായി ആദരിക്കും. ഉപഭോക്താക്കൾക്കായി സെൽഫി ഫോട്ടോ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
2000ത്തിൽ പ്രവർത്തനമാരംഭിച്ച അൽജദീദ് എക്സ്ചേഞ്ച് സലാല ഇന്റർനാഷനൽ എയർപോർട്ടിലേതടക്കം 36 ബ്രാഞ്ചുകളിലേക്ക് വളർന്നത് സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയോടെയാണെന്ന് അൽജദീദ് എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു. അത് തുടർന്നു കൊണ്ടുപോകുന്നതിനുവേണ്ടിയാണ് വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ച് കസ്റ്റമേഴ്സ് വീക്ക് ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സെൽഫി ഫോട്ടോ മത്സരം കഴിഞ്ഞദിവസം മുതൽ തുടങ്ങി.
അൽജദീദ് എക്സ്ചേഞ്ച് ബ്രാഞ്ചുകൾക്ക് മുന്നിൽനിന്ന് എടുക്കുന്ന സെൽഫി ഫോട്ടോകൾ 91455 455 എന്ന നമ്പറിലേക്ക് വാട്സ്ആപ് അയക്കുകയും ഫേസ്ബുക്കിൽ Aljadeed Excahnge Oman എന്ന പ്രൊഫൈലിനെ ടാഗ് ചെയ്ത് പോസ്റ്റുകയും വേണം. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 23. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് അൽജദീദ് എക്സ്ചേഞ്ച് ബ്രാഞ്ചുകളുമായി ബന്ധപ്പെടുകയോ ഫേസ്ബുക്ക് പേജ് സന്ദർശിക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

