മലയാള പ്രശ്നോത്തരി: അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിന് വിജയത്തിളക്കം
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന ‘എെൻറ കേരളം, എെൻറ മലയാളം’ ഇൻറർസ്കൂൾ ക്വിസ് മത്സരത്തിൽ അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് മികച്ച വിജയം. ജൂനിയർ വിഭാഗത്തിൽ പവിത്ര നായർ, രേഷ്മ രാജ്മോഹൻ, ഭവേഷ് നായർ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും ആയിഷ നുഹ, ഫെബ സെബാസ്റ്റ്യൻ, ആരതി സജീവ് എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ മാളവിക ശിവപ്രസാദ്, വൈഷ്ണവ് ഷാബു, ലക്ഷ്മി ഹരിത സജീവ് എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി. മലയാള സാഹിത്യം, സംസ്കാരം, ചരിത്രം, ചലച്ചിത്രം, കല, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിലൂടെ സഞ്ചരിച്ച പ്രശ്നോത്തരി നയിച്ചത് മദിരാശി സർവകലാശാല അധ്യാപകൻ ഡോ.പി.എൻ ഗിരീഷ് ആണ്.
വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള 700 പേരാണ് മത്സരത്തിൽ പെങ്കടുത്തത്. വിജയികളെ അനുമോദിക്കാൻ സ്കൂളിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ പാപ്രി ഗോഷ്, ൈവസ് പ്രിൻസിപ്പൽ ജി.ശ്രീകുമാർ, മലയാളം വിഭാഗം മേധാവി ഡോ. ജിതീഷ്കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
