Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകടൽക്കറ: കല്ലുമ്മക്കായ...

കടൽക്കറ: കല്ലുമ്മക്കായ കഴിച്ചവർക്ക്​ ഭക്ഷ്യവിഷബാധ, മലയാളികളടക്കമുള്ളവർ ചികിത്സയിൽ

text_fields
bookmark_border
കടൽക്കറ: കല്ലുമ്മക്കായ കഴിച്ചവർക്ക്​ ഭക്ഷ്യവിഷബാധ, മലയാളികളടക്കമുള്ളവർ ചികിത്സയിൽ
cancel

മസ്​കത്ത്​: ദോഫാർ ഗവർണറേറ്റിൽ കല്ലുമ്മക്കായ കഴിച്ചവർ ഭക്ഷ്യവിഷബാധയേറ്റ്​ ആശുപത്രിയിൽ ചികിൽസയിലാണെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദോഫാറിലെ ബീച്ചുകളിൽ കടൽവെള്ളം ചുവന്ന നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസം ഉണ്ടായിരുന്നു. കടൽക്കറ എന്നറിയപ്പെടുന്ന ഇൗ പ്രതിഭാസം മൂലം കല്ലുമ്മക്കായയിൽ വിഷവസ്​തുക്കൾ കടന്നുകൂടിയതാകാം ഭക്ഷ്യവിഷബാധക്ക്​ കാരണമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഛർദിൽ, വയറിളക്കം, നടക്കാനുള്ള ബുദ്ധിമുട്ട്​, ശ്വാസം മുട്ടൽ തുടങ്ങിയവയാണ്​ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ.

കല്ലുമ്മക്കായ കഴിച്ച്​ ആശുപത്രിയിലായവരിൽ മലയാളികളുമുണ്ടെന്ന്​ സലാലയിൽ താമസിക്കുന്നവർ പറയുന്നു. തലശേരി സ്വദേശിനിയായ യുവതി ഗുരുതരാവസ്​ഥയിൽ വെൻറിലേറ്ററിൽ ചികിൽസയിലായിരുന്നു. പകൽ വേലിയിറക്കം നടക്കുന്ന ഒക്​ടോബർ, നവംബർ മാസങ്ങളിൽ ​േദാഫാറിലെ മലയാളികളുടെ പ്രധാന വിനോദമാണ്​ കടലിൽ ഇറങ്ങി കല്ലുമ്മക്കായ ശേഖരിക്കുന്നത്​. തീരത്തെ പാറക്കെട്ടുകളിലും മറ്റും പറ്റിപിടിച്ചിരിക്കുന്ന ഇവയെ പറിച്ചെടുക്കുകയാണ്​ ചെയ്യുക. ഇങ്ങനെ കല്ല​ുമ്മക്കായ ശേഖരിച്ച്​ പാചകം ചെയ്​ത്​ കഴിച്ചവർക്കാണ്​ വിഷബാധയേറ്റത്​. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ബീച്ചുകളിലെ പ്രവേശനത്തിന്​ വിലക്കുള്ളതിനാൽ മലയാളികൾ ഇക്കുറി വ്യാപകമായി കല്ലുമ്മക്കായ പറിക്കാൻ ഇറങ്ങിയിരുന്നില്ല.

'റെഡ്​ടൈഡ്​' എന്നും അറിയപ്പെടുന്ന കടൽക്കറ ഉണ്ടായ മേഖലകളിൽ മൽസ്യബന്ധനം നടത്തരുതെന്നും ഇവിടെ നിന്ന്​ പിടിക്കുന്ന മൽസ്യവും ഷെൽഫിഷും കഴിക്കരുതെന്നും കാർഷിക-മൽസ്യ വിഭവ മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. പ്ലവകങ്ങളുടെ വൻതോതിലുള്ള സാന്നിധ്യം മൂലമുള്ള പ്രതിഭാസമാണിതെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food poisonalgal bloomDhofar Governorate
Next Story