Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസന്ദം തീരക്കടലിൽ കണ്ടെയ്‌നറുകൾ ഒഴുകി; ജാഗ്രതാ നിർദേശവുമായി മന്ത്രാലയം

text_fields
bookmark_border
മുസന്ദം തീരക്കടലിൽ കണ്ടെയ്‌നറുകൾ ഒഴുകി; ജാഗ്രതാ നിർദേശവുമായി മന്ത്രാലയം
cancel

മസ്‌കത്ത്: മുസന്ദം തീരക്കടലിൽ കപ്പൽ അപകടത്തിൽപെട്ടതിനെ തുടർന്ന് കണ്ടെയനറുകൾ ഒഴുകി നടക്കുന്നതിനാൽ റാസ് അൽ ശൈഖ് മസൂദ് മേഖലയിൽ മീൻപിടുത്തക്കാരും നാവികരും അതീവ ജാഗ്രത പാലിക്കണമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഒക്ടോബർ 14-ന് ‘ജി.എഫ്്എസ് പ്രൈഡ്’ എന്ന ചരക്കുകപ്പൽ മുങ്ങിയതിനെത്തുടർന്നാണ് കണ്ടെയ്‌നറുകൾ കടലിൽ വീണത്. ഇതിൽ പലതിലും അപകടകരമായ വസ്തുക്കളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകളുടെ അടുത്തേക്ക് പോകരുതെന്നും അവ കൈകാര്യം ചെയ്യാൻ ശ്രമിക്കരുതെന്നും പൊതുജനങ്ങൾക്കും നാവികർക്കും മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒഴുകിനടക്കുന്ന ചരക്കുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 7211134 എന്ന നമ്പറിൽ വിവരമറിയിക്കണം.

സ്ഥിതിഗതികൾ മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും പൊതുജനങ്ങളുടെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട മറ്റ് അധികൃതരുമായി ചേർന്ന് കണ്ടെയ്‌നറുകൾ വീണ്ടെടുക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - alert issued in Musandam coastal sea
Next Story