അൽബഷയർ ഒട്ടകോത്സവത്തിന് തുടക്കം
text_fieldsആദം വിലായത്തിൽ നടക്കുന്ന അൽ ബഷയർ ഒട്ടകോത്സവ മത്സരത്തിൽനിന്ന്
മസ്കത്ത്: ആറാമത് അൽ ബഷയർ ഒട്ടകോത്സവ മത്സരങ്ങൾക്ക് ദാഖിലിയ ഗവർണറേറ്റിലെ ആദം വിലായത്തിൽ തുടക്കമായി. അറേബ്യൻ ഒട്ടകങ്ങൾക്കായുള്ള അൽ ബഷയർ സ്ക്വയർ ഡിപ്പാർട്മെന്റ് വർഷംതോറും നടത്തുന്ന ആറു ദിവസത്തെ പരിപാടിയുടെ ഭാഗമായാണിത്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെയും ജി.സി.സി രാജ്യങ്ങളിലെയും വിവിധ ഒട്ടക ഉടമകളും മറ്റും ഉൾപ്പെടെ വലിയൊരു വിഭാഗം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.
74 റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളിൽ ജേതാക്കളാകുന്നവർക്ക് 20 വാഹനങ്ങളുൾപ്പെടെ മറ്റ് നിരവധി സമ്മാനങ്ങളും നൽകും. 150 വ്യത്യസ്ത ഇനത്തിലുള്ള ഒട്ടക വിഭാഗങ്ങളിലായി 25 റൗണ്ട് മത്സരമാണ് തിങ്കളാഴ്ച നടന്നത്. രാവിലെയും വൈകുന്നേരവുമായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ആദ്യ സ്ഥാനങ്ങൾ നേടിയവരെ മനയിലെ വാലി ഷെയ്ഖ് ഡോ. ഫൈസൽ അലി അൽ സഈദി ആദരിച്ചു. ചൊവ്വാഴ്ച വിവിധ വിഭാഗങ്ങളിലായി 20 റൗണ്ട് മത്സരങ്ങളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

