Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ൽ​ബാ​ജ് ബു​ക്‌​സും...

അ​ൽ​ബാ​ജ് ബു​ക്‌​സും ഡ​ബ്ല്യൂ.എം.​എ​ഫ് ഒ​മാ​നും കളറിങ്​ മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
അ​ൽ​ബാ​ജ് ബു​ക്‌​സും ഡ​ബ്ല്യൂ.എം.​എ​ഫ് ഒ​മാ​നും കളറിങ്​ മത്സരം സംഘടിപ്പിച്ചു
cancel
camera_alt

അ​ൽ​ബാ​ജ് ബു​ക്‌​സും വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യൂ.​എം.​എ​ഫ്) ഒ​മാ​നും സം​യു​ക്ത​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക​ള​റി​ങ്​ മ​ത്സ​രം

മ​സ്ക​ത്ത്​​: അ​ൽ​ബാ​ജ് ബു​ക്‌​സും വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യൂ.​എം.​എ​ഫ്) ഒ​മാ​നും സം​യു​ക്ത​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റി​ങ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ൽ​ബാ​ജ് ബു​ക്സി​ന്റെ റൂ​വി ശാ​ഖ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​വി​ധ സ്ക:​ളു​ക​ളി​ൽ​നി​ന്നു​ള്ള നൂ​റി​ലേ​റെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളി​ലെ ക​ലാ​വാ​സ​ന​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി അ​ൽ​ബാ​ജ് ബു​ക്ക്സും ഡ​ബ്ല്യ:.​എം.​എ​ഫും ന​ട​ത്തി​വ​രു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്കാ​യി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

അ​ൽ​ബാ​ജ് ബു​ക്ക്സ് എം.​ഡി പി.​എം. ഷൗ​ക്ക​ത്ത​ലി, ഡ​ബ്ല്യു.​എം.​എ​ഫ് (നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഉ​ല്ലാ​സ് ചെ​റി​യാ​ൻ, നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ്​ സു​നി​ൽ കു​മാ​ർ, മി​ഡി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ രാ​ജ​ൻ വി. ​കോ​ക്കൂ​രി, ട്ര​ഷ​റ​ർ ജ​യാ​ന​ന്ദ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ബാ​ബു തോ​മ​സ്, കെ. ​രാ​ജ​ൻ, വി​നോ​ദ് കു​മാ​ർ, ശൈ​ക്ക്​ റ​ഫീ​ക്, സു​ധീ​ർ, ന​സീ​ർ, ശോ​ഭ ഉ​ല്ലാ​സ് എ​ന്നി​വ​രും അ​ൽ​ബാ​ജ് ജീ​വ​ന​ക്കാ​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ൾ​ക്കാ​യി ക​ഥ, ക​വി​ത ആ​ലാ​പ​ന മ​ത്സ​ര​ങ്ങ​ളും ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WMFOmanAlbaj Books
News Summary - Albaj Books and WMF Oman organized a coloring competition
Next Story