ഗൾഫ് നയതന്ത്ര പ്രതിസന്ധി: പ്രശ്നപരിഹാരത്തിന് ഒമാനും രംഗത്ത്
text_fieldsമസ്കത്ത്: സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ഒമാനും രംഗത്ത്. ഇതിെൻറ ഭാഗമായി ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല ബുധനാഴ്ച കുവൈത്ത് സന്ദർശിച്ചു. അമീർ ശൈഖ് സബാഹ് അഹ്മദ് അസ്സബാഹുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.
സൗദി രാജാവുമായുള്ള ഒന്നാംവട്ട ചർച്ച പൂർത്തിയാക്കി തിരിച്ചെത്തിയ കുവൈത്ത് അമീർ ബയാൻ പാലസിൽ ഒമാൻ വിദേശകാര്യ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. നയതന്ത്ര തർക്കങ്ങൾ ഉടലെടുത്ത തിങ്കളാഴ്ച യൂസുഫ് ബിൻ അലവി ഖത്തർ സന്ദർശിച്ചിരുന്നു. എന്നാൽഏ സന്ദർശനം നേരത്തേ തീരുമാനിച്ചിരുന്നതാണെന്നും നിലവിലെ പ്രതിസന്ധിയുമായി ബന്ധമില്ലെന്നുമായിരുന്നു ഒമാൻ വിദേശകാര്യ മന്ത്രാലയത്തിെൻറ വിശദീകരണം.
കുവൈത്തും ഒമാനും മാത്രമാണ് ഖത്തറുമായി നയതന്ത്രബന്ധം തുടരുന്ന ജി.സി.സി രാഷ്ട്രങ്ങൾ. തർക്കങ്ങൾ സംഘർഷത്തിലൂടെയല്ല പകരം ചർച്ചകളിലൂടെ തീർക്കണമെന്നാണ് ഒമാെൻറ നിലപാട്. യമൻ, സിറിയ പ്രശ്നങ്ങളിലും ഒമാെൻറ സമാന നിലപാട് െഎക്യരാഷ്ട്ര സഭയുടെ വരെ പ്രശംസക്ക് പാത്രമായിരുന്നു.
യമൻ പ്രശ്നപരിഹാരത്തിനുള്ള െഎക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങൾക്ക് ഒമാൻ മധ്യസ്ഥത വഹിച്ചിരുന്നു. യമനിലെ ഒൗദ്യോഗിക വിഭാഗവുമായും ഹൂതികളുമായും നല്ല ബന്ധം പുലർത്തുന്ന ഏക ജി.സി.സി രാഷ്ട്രം ഒമാനാണ്.
യമനിൽ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയിലും ഒമാൻ അംഗമല്ല. 2015ൽ ഇറാൻ ആണവകരാറിന് വഴിയൊരുക്കിയതാണ് ഒമാെൻറ സമാധാനത്തിൽ ഉൗന്നിയ വിദേശനയങ്ങളുടെയും മധ്യസ്ഥ ശ്രമങ്ങളുടെയും ഏറ്റവും വലിയ വിജയമായി വിലയിരുത്തപ്പെടുന്നതും.
ഖത്തർ വിഷയത്തിൽ ചേരിചേരാ നിലപാട് തുടരുന്ന രണ്ടു രാജ്യങ്ങൾ എന്ന നിലക്ക് കുവൈത്തും ഒമാനും ചേർന്ന് നടത്തുന്ന മധ്യസ്ഥ നീക്കങ്ങൾ ലോകം ഉറ്റുനോക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
