ദുകം വൈകാതെ ആഗോള വ്യാപാര കേന്ദ്രമാകും –യൂസുഫ് ബിൻ അലവി
text_fieldsമസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖല വിദേശ നിക്ഷേപകരുടെ ശ്രദ്ധ കൂടുതലായി ആകർഷിച്ചുതുടങ്ങിയതായി ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ന്യൂയോർക്കിൽ പറഞ്ഞു. വൈകാതെത്തന്നെ ദുകം ആഗോള വ്യാപാരത്തിെൻറ കേന്ദ്രസ്ഥാനമായി മാറും.ദുകമിലെ വിപുലമായ സൗകര്യങ്ങളോടെയുള്ള തുറമുഖവും ചേർന്നുള്ള പ്രത്യേക സാമ്പത്തിക മേഖലയും കയറ്റുമതി രംഗത്ത് വിപുലമായ സാധ്യതകളാണ് നിക്ഷേപകർക്ക് തുറന്ന് നൽകുന്നത്. ദുകമിൽ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ അതിവേഗത്തിൽ ആഗോള വിപണികളിലേക്ക് എത്തിക്കാൻ ഒമാെൻറ ഭൂമിശാസ്ത്രപരമായ പ്രത്യേകത സഹായിക്കുന്നതായും യൂസുഫ് ബിൻ അലവി പറഞ്ഞു.
പെട്രോകെമിക്കലിെൻറയും മറ്റു ഉൽപന്നങ്ങളുടെയും കേന്ദ്രമായി ദുകം പ്രത്യേക സാമ്പത്തിക മേഖല മാറുമെന്നാണ് പ്രതീക്ഷ. ഇവിടെനിന്ന് ഇൗ ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് പുനർ കയറ്റുമതി ചെയ്യാനും സാധിക്കും. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിെൻറയും ഒമാൻ സർക്കാറിെൻറയും പൂർണമായ പിന്തുണയോടെയാണ് സാമ്പത്തിക മേഖലയുടെ പ്രവർത്തനം. വിഷൻ 2040ൽ ദുകം പ്രത്യേക സാമ്പത്തിക മേഖലക്ക് പ്രത്യേക സ്ഥാനമാണ് ഉള്ളതെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു.
ഭൂമിശാസ്ത്രപരമായ സ്ഥാനം നല്ല ബന്ധമുള്ള രാജ്യങ്ങൾക്കൊപ്പം മറ്റു രാജ്യങ്ങൾക്കും ഒമാനിൽ നിക്ഷേപമിറക്കാനുള്ള താൽപര്യം വർധിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. റഷ്യ ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ വർഷങ്ങളിലായി ഒമാനോടുള്ള റഷ്യയുടെ താൽപര്യത്തിൽ ഏറെ വർധനവുണ്ടെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു. ഒമാെൻറ തന്ത്രപ്രധാനമായ സ്ഥാനവും രാഷ്ട്രീയ സുസ്ഥിരതയും ദുകമിനെ മേഖലയിലെ പ്രമുഖ വാണിജ്യ-വ്യവസായ കേന്ദ്രമാക്കി മാറ്റുമെന്ന് ‘സെസാദ്’ സി.ഇ.ഒ യഹ്യ അൽ ജാബ്രി പറഞ്ഞു. നിക്ഷേപകരെ ആകർഷിക്കാൻ മോസ്കോയിൽ നടത്തിയ പരിപാടിയിൽ നൂറോളം കമ്പനികളുടെ പ്രതിനിധികൾ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
