ഒമാനിൽ ഒഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശി മരിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശി മരിച്ചു. അരൂക്കുറ്റി നദ്‍വത്ത് നഗർ തറാത്തോട്ടത്ത് വലിയവീട്ടിൽ അബ്ദുല്ല വാഹിദ് (28) ആണ് ഇബ്രയിൽ മരിച്ചത്.
ബർക്കയിലൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന വാഹിദ് തിങ്കളാഴ്ച വാഹനവുമായി സൂറിൽ പോയി മടങ്ങിവരുന്നതിനിടെ ഇബ്രക്കടുത്തുവെച്ച് കുത്തിയൊലിക്കുന്ന വാദിയിൽ അകപ്പെടുകയായിരുന്നു. വാഹിദിന്റെ കൂടെയുണ്ടായിരുന്ന സ്വദേശി പൗരൻ രക്ഷപ്പട്ടു. പിതാവ്: ഇബ്രാഹിം. മാതാവ്: ബൽകീസ്. സഹോദരി: വാഹിദ. കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് നടപടികൾ നടന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, ന്യൂന മർദത്തിന്‍റെ ഭാഗമായി ഒമാനിലെ മസ്കത്തടക്കമുള്ള ഭൂരിഭാഗം ഗവർണറേറ്റുകളിലും കനത്ത മഴയാണ് രണ്ട് ദിവസങ്ങളിൽ ലഭിച്ചത്. മഴക്കെടുതിയിൽ ഇതുവരെ ആറുജീവനുകളാണ് പൊലിഞ്ഞതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

