മച്ചൂ@ അയണ്‍ മാന്‍; ഉരുക്കുമനുഷ്യനായി മസ്കത്തിൽ നിന്നൊരു ആലപ്പുഴക്കാരൻ
text_fieldsഅയണ്‍ മാന്‍ ട്രയത്തലോണ്‍ മത്സര വേദിയിൽ മച്ചു ഷാനവാസ്
മസ്കത്ത്: ലോകത്തിലെ ഏറ്റവും കഠിനമായ കായിക മത്സരമായ അയണ്‍ മാന്‍ ട്രയത്തലണ്‍ മത്സരത്തില്‍ വിജയം കുറിച്ച് ആലപ്പുഴ സ്വദേശിയായ മച്ചു ഷാനവാസ്. സ്പെയിനിലെ ബാഴ്സലോണയില്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ തുടങ്ങിയ മത്സരത്തില്‍ 3.8 കിലോമീറ്റര്‍ കടലിലൂടെ നീന്തല്‍ 180 കിലോമീറ്റര്‍ 42.2 കിലോമീറ്റര്‍ ഓട്ടം എന്നിവ ഇടവേളകളില്ലാതെ 15 മണിക്കൂര്‍ 30 മിനിറ്റുകൊണ്ടാണ് മച്ചു പൂര്‍ത്തിയാക്കിയത്.ലോകത്തെ 60 രാജ്യങ്ങളില്‍ നിന്നായി 3200 പേര് മാറ്റുരച്ച മത്സരത്തില്‍ 2428 പേര് മാത്രമാണ് പൂര്‍ത്തിയാക്കിയത്. മാസങ്ങളുടെയും വര്‍ഷങ്ങളുടെയും പരിശീലനത്തിന് ശേഷമാണ് ഓരോ കായികതാരവും മത്സരത്തിനെത്തുന്നതെങ്കിലും മത്സരദിനത്തിലെ കാലാവസ്ഥയും പ്രതികൂല സാഹചര്യങ്ങളെയും മാനസിക കരുത്തുകൊണ്ട് മറികടക്കുക എന്നതും ഇതില്‍ അനിവാര്യമാണ്.
52 കാരനായ മച്ചു ആലപ്പുഴ ഓള്‍ഡ് തിരുമല വാര്‍ഡില്‍ രാജന് തുളസി ദമ്പതികളുടെ മകന് ആണ്. 2007 മുതല്‍ മസ്കത്തിലെ പത്രസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മച്ചു മസ്കത്തില് നടന്ന ട്രയായത്തലണ് മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. മഞ്ജുവാണ് ഭാര്യ. ഏകമകള്‍ മീനാക്ഷി ഡിഗ്രി വിദ്യാര്‍ഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

