അൽ മിറാനി, മത്ര കോട്ടകളിൽ ‘അലാമത്’ പ്രദർശനത്തിന് തുടക്കമായി
text_fields‘അലാമത്’ പ്രദർശനത്തിൽനിന്ന്
മത്ര: യുവ ഒമാനി ഗ്രാഫിക് ഡിസൈനർമാരുടെ പ്രതിഭ തെളിയിക്കുന്ന ‘അലാമത്’ പ്രദർശനം അൽ മിറാനി, മത്ര കോട്ടകളിൽ ആരംഭിച്ചു. ഗ്രാഫിക് ഡിസൈൻ രംഗത്തെ ‘അലാമത് ലാബ്’ എന്ന രണ്ടാഴ്ച നീണ്ട പരിശീലന പദ്ധതിയുടെ സമാപന ഘട്ടമായി സംഘടിപ്പിക്കുന്ന പ്രദർശനം ജനുവരി 28 വരെ നീളും.
ഒമാനി-അറബ് കലാകാരന്മാരും വിദഗ്ധരുമടങ്ങുന്ന പ്രമുഖ സംഘമാണ് 40 പുരുഷ-വനിത ഡിസൈനർമാർക്ക് പ്രത്യേക ശിൽപശാലകൾ സംഘടിപ്പിച്ചത്. ടൈപ്പോഗ്രാഫി, പോസ്റ്റർ ഡിസൈൻ, തൊഴിൽ വിപണിയിലെ ടാലന്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി യുവ ഡിസൈനർമാരുടെ പ്രഫഷനൽ കഴിവുകൾ മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ശിൽപശാലകളിൽ പങ്കെടുത്തവർ രൂപകൽപന ചെയ്ത പോസ്റ്ററുകളും മറ്റ് കലാസൃഷ്ടികളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക സാംസ്കാരിക മാറ്റങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സൃഷ്ടികൾ, ചരിത്ര പൈതൃകത്തിന്റെ വ്യത്യസ്ത അംശങ്ങളെ ആധുനിക ദൃശ്യഭാഷയിൽ അവതരിപ്പിക്കുന്നു. പ്രദർശനത്തോടൊപ്പം പൊതുജനങ്ങൾക്കായി ലൈവ് ആക്ടിവിറ്റികളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

