അൽ തീബ് റെസിഡൻഷ്യൽ സിറ്റി നാടിന് സമർപ്പിച്ചു
text_fieldsമസ്കത്ത്: രാജ്യത്തിന്റെ 52ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ മോഡൽ റെസിഡൻഷ്യൽ സിറ്റി നാടിന് സമർപ്പിച്ചു. സയ്യിദ് ബിൽഅറബ് ബിൻ ഹൈതം അൽസഈദാണ് ഉദ്ഘാടനം ചെയ്തത്. ഒമാനിലെ സുസ്ഥിരവും സൗഹാർദപരവുമായ മാതൃക നഗരങ്ങളുടെ നിർമാണത്തിന്റെ ഭാഗമായി ഭവന, നഗരാസൂത്രണ മന്ത്രാലയമാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. രാജകീയ ഉത്തരവിനെ തുടർന്ന് 'മദീനതുത്തീബ്' (സുഗന്ധമുള്ള നഗരം) എന്നാണ് പദ്ധതിക്ക് നാമകരണം നൽകിയിരിക്കുന്നത്. തുടക്കത്തിൽ 1,300 സിംഗിൾ, ഡബിൾ റെസിഡൻഷ്യൽ യൂനിറ്റുകളാണുള്ളത്. ഭാവിയിൽ 3,400 ആയി വർധിപ്പിക്കാനും സാധിക്കും. ഇതിലൂടെ 30,000 നിവാസികൾക്ക് താമസിക്കാൻ കഴിയും.
ഉദ്ഘാടന ചടങ്ങിൽ സുൽത്താനേറ്റിലെ നാടിനെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന കലാപരിപാടികൾ, പ്രദർശനങ്ങൾ എന്നിവ ഒരുക്കിയിരുന്നു.സുഹാർ തുറമുഖത്തെ തുടർന്ന് ഖത്ഫാൻ ടൗൺഷിപ് മുതൽ വിലായത്ത് റൗണ്ട് എബൗട്ട് വരെയുള്ള പ്രദേശങ്ങളിലെ പൗരന്മാരെ മാറ്റിപ്പാർപ്പിക്കാൻ ഭവന, നഗരാസൂത്രണ മന്ത്രാലയം ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ പദ്ധതിയാണ് റെസിഡൻഷ്യൽ സിറ്റി പദ്ധതി.അൽ തീബ് റെസിഡൻഷ്യൽ സിറ്റി നാടിന് സമർപ്പിച്ചുസ്കൂളുകൾ, ആരാധനാലയങ്ങൾ, ആരോഗ്യ കേന്ദ്രം, വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾ, ഇന്ധന സ്റ്റേഷനുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ, മാളുകൾ പോലുള്ള വാണിജ്യ സ്ഥാപനങ്ങൾക്കുള്ള സ്ഥലങ്ങൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.1,256 ഹെക്ടർ സ്ഥലത്ത് 2,963 റെസിഡൻഷ്യൽ പ്ലോട്ടുകളാണുള്ളത്. 133 കിലോമീറ്റർ നീളമുള്ള ജലവിതരണ ശൃംഖല, 61 കിലോമീറ്റർ ജലസേചന പൈപ്പ് ലൈൻ, 386 കിലോമീറ്റർ നീളത്തിൽ വൈദ്യുതി കേബിളുകൾ, 201 കിലോമീറ്റർ നീളമുള്ള ഫൈബർ ഒപ്റ്റിക് കേബിളുകൾ, 41 കിലോമീറ്റർ പൈപ്പുകൾ എന്നിവയും നഗരത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

