ഔ അൽ തൈർ സംരക്ഷിത മേഖലയാക്കും
text_fieldsഔ അൽ തൈർ ദ്വീപ്
മുസന്ദം ഗവർണറേറ്റിലെ ഈ ദ്വീപ് ദേശാടന പക്ഷികളുടെ
ഇഷ്ട കേന്ദ്രമാണ്
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ പ്രകൃതി സമ്പത്തും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കാനും അവിടെയെത്തുന്ന ദേശാടനപക്ഷികൾക്ക് സൗകര്യമൊരുക്കാനുമായി ഗവർണേററ്റിലെ ഒൗം അൽ തൈർ ദ്വീപ് പ്രകൃതി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചേക്കും. വർഷത്തിലെ എല്ലാ സീസണിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ദേശാടന പക്ഷികൾ എത്തുന്ന ദ്വീപാണിത്. ദേശാടന പക്ഷികൾക്ക് ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായാണ് ദ്വീപ് അറിയപ്പെടുന്നത്. അതിനാൽ ദ്വീപ് മുസന്ദം നാഷനൽ പാർക്ക് എന്ന പേരിൽ വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിക്കാനാണ് ശിപാർശ വന്നിരിക്കുന്നത്. ദ്വീപിെൻറ സൗന്ദര്യവും മനോഹരമായ പ്രകൃതിയുമാണ് ദേശാടനപക്ഷികളെ ആകർഷിക്കുന്നത്. ഇവിടെ പ്രകൃതി സൗന്ദര്യവും വന്യതയും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമായി മാറുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
മുസന്ദം ഗവർണറേറ്റിെൻറ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രകൃതി കാഴ്ചകളും വ്യതിരിക്തമാണ്. ഗവർണറേറ്റിെൻറ പ്രകൃതി വൈവിധ്യവും പർവതനിരകളും താഴ്വരകളും മരുഭൂമികളും ഏറെ മനോഹരവുമാണ്. അതോടൊപ്പം വിവിധ ഇനം സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രം കൂടിയാണ് മുസന്ദം. പ്രകൃതി വൈവിധ്യങ്ങൾ കാണാൻ ധാരാളം വിനോദ സഞ്ചാരികളും മുസന്ദമിൽ എത്താറുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൂടുതൽ എത്തുന്നത്.
പ്രകൃതി വൈവിധ്യവും വിേനാദ സഞ്ചാരസാധ്യതയും പരിഗണിച്ച് മുസന്ദമിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് നിരവധി വികസനപദ്ധതികൾ പ്രഖ്യാപിച്ചതായി പരിസ്ഥിതി വിഭാഗം ആക്ടിങ് ഡയറക്ടർ അബ്ദുസ്സലാം ബിൻ ഹസൻ അൽ കംസരി പറഞ്ഞു. ഗവർണറേറ്റിെൻറ എല്ലാ മേഖലകളിലെയും വളർച്ചക്കായി നിരവധി പദ്ധതികളാണ് സുൽത്താൻ അടുത്തിെട പ്രഖ്യാപിച്ചത്. ഇൗ വികസനപദ്ധതികൾ രാജ്യത്തിെൻറ മൊത്തം വളർച്ചക്ക് കാരണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുസന്ദമിലെ പരിസ്ഥിതിയും മരങ്ങളും വന്യജീവികളും സസ്യങ്ങളും അപകട ഭീഷണിയിലാകാതെ സംരക്ഷിക്കപ്പെടേണ്ടതും രാജ്യത്തിെൻറ മൊത്തം സാമ്പത്തിക പുരോഗതിക്ക് ആവശ്യമാണ്. ഇതൊക്കെ പരിഗണിച്ചാണ് ചില മേഖലകൾ സംരക്ഷിത പ്രദേശങ്ങളാക്കി മാറ്റുന്നതടക്കമുള്ള പദ്ധതികൾ പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

