അൽ തർബിയ അൽ ഫിഖ്‌രിയയിൽ ‘ഖറൻഖഷു’ ആഘോഷം വർണാഭം; പരിപാടി അപ്പോളോ ഹോസ്പിറ്റൽസിന്‍റെ പിന്തുണയോടെ
text_fieldsമസ്കത്ത്: അൽ ഖുവൈറിലെ അൽ തർബിയ അൽ ഫിഖ്‌രിയ സ്‌കൂളിൽ വിദ്യാർഥികൾ ഖറൻഖഷു ആഘോഷിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏകോപനത്തിൽ അപ്പോളോ ഹോസ്പിറ്റലിന്റെ പിന്തുണയോടെ നടന്ന പരിപാടിയിൽ അധ്യാപകരും പങ്കാളികളായി. മൈലാഞ്ചിയണിഞ്ഞും മുഖത്ത് ചായം പൂശിയും ഗാനങ്ങൾക്കൊപ്പം ചുവടുവെച്ചും വിദ്യാർഥികൾ ആഘോഷം വർണാഭമാക്കി.
വിദ്യാർഥികളുടെ മുഖത്തുള്ള പുഞ്ചിരി സന്തോഷം നൽകുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള ഹുദ അൽ അറൈമി പറഞ്ഞു. മസ്കത്ത് അപ്പോളോ ഹോസ്പിറ്റൽസിനിന്നുള്ള മികച്ച ചുവടവെപ്പാണിത് ഈ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ബൗദ്ധിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് അൽ തർബിയ അൽ ഫിഖ്രിയ. ആറാംവയസിൽ ചേരുന്ന വിദ്യാർഥികൾ 17 വയസ്സ് വരെ ഇവിടെ തുടരും. അപ്പോഴേക്കും ഒമ്പതാം ക്ലാസ് വിദ്യഭ്യാസം പൂർത്തിയാക്കും. 1984ൽ 69 വിദ്യാർഥികളുമായി ആരംഭിച്ച വിദ്യാലയം ഇപ്പോൾ അൽ ഖുവൈറിലെ പുതിയ കെട്ടിടത്തിൽ 195 വിദ്യാർത്ഥികളുമായി വളർന്നിട്ടുണ്ട്.
മസ്‌കത്ത് വടക്കൻ ബാത്തിന, ദാഖിലിയ, ദോഫാർ എന്നീ ഗവർണറേറ്റുകളിൽനിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ടെന് പ്രിൻസിപ്പൽ ഹാഷിം സെയ്ദ് അൽ അമേരി പറഞ്ഞു. കുട്ടികളുടെ ആഘോഷങ്ങൾക്ക് നിറംപകർന്ന് ഖറൻഖഷു പപരിപാടികൾ നടത്തി അപ്പോളോ ഹോസ്പ്പിറ്റലിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
റമദാനിൽ എല്ലാ വർഷവും കോർപ്പറേറ്റ് ഇവന്റുകൾ സംഘടിപ്പിക്കാറുണ്ടെന്നും ഈ വർഷം സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അൽ തർബിയ അൽ ഫിഖ്‌രിയ സ്‌കൂളിൽ പരിപാടികൾ നടത്താൻ പിന്തുണ നൽകിയ വിദ്യഭ്യാസ മന്ത്രാലയത്തോട് നന്ദി പറയുകയാണെന്ന് സുൽത്താനേറ്റ് ഓഫ് ഒമാൻ അപ്പോളോ ഹോസ്പിറ്റൽസ് സി.ഒ. ഒ ദേബ്രജ് സന്യാൽ പറഞ്ഞു. പരിപാടിയിൽ ഹോസ്പിറ്റലിലെ നിയോനറ്റോളജി വിഭാഗത്തിലെ ഡോ. ഷക്കീൽ മൊയ്‌നുദ്ദീന്റെ നേതൃത്വത്തിൽ പരിശോധനയും മറ്റും നൽകുകയും ചെയ്തിരുന്നു.
റമദാൻ മാസത്തിൽ വിവിധ ആരോഗ്യ സേവന പ്രവർത്തനങ്ങളാണ് ആശുപത്രി തീരുമാനിച്ചിട്ടുള്ളത്. എല്ലാ രോഗികൾക്കും ഉയർന്ന നിലവാരമുള്ള ക്ലിനിക്കൽ പരിചരണം നൽകുകയെന്നതാണ് പ്രധാന ഉത്തരവാദിത്തമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഒമാന്‍റ പരമ്പരാഗത ആഘോഷമായ ഖറൻഖശുവിൽ വിദ്യാർഥികളോടൊപ്പം പങ്കെടുക്കാൻ സാധിച്ചത് സന്തോഷം നൽകുന്നതാണെന്ന് അപ്പോളോ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഹ്യൂമൻ റിസോഴ്‌സ് മാനേജർ അമീറ ഹമദ് അൽ ബാദി പറഞ്ഞു. ഏഴാം കാസ് മുതൽ വിദ്യാർഥികൾക്ക് കൃഷി, തയ്യൽ, ലൈഫ് സ്കിൽസ്, ബിസിനസ് ഓഫിസ് മാനേജിങ് തുടങ്ങിയ മേഖലകളിൽ തൊഴിൽ പരിശീലനം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

