ഹിസ് മജസ്റ്റി സുൽത്താൻ കപ്പിൽ കന്നിക്കിരീടവുമായി അൽ ശബാബ്
text_fieldsഹിസ് മജസ്റ്റി സുൽത്താൻ കപ്പിൽ കിരീടം ചൂടിയ അൽ ശബാബ് ക്ലബ്
മസ്കത്ത്: ഹിസ് മജസ്റ്റി സുൽത്താൻ കപ്പിൽ കന്നിക്കിരീടവുമായി അൽ ശബാബ്. ഇബ്ര സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഫൈനലിൽ മുൻ ചാമ്പ്യൻമാരായ സീബ് ക്ലബിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് പ്രഥമ കിരീടം ചൂടിയത്.സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രതിനിധി മന്ത്രിസഭ കൗൺസിൽ സെക്രട്ടറി ജനറൽ ശൈഖ് അൽ ഫാദിൽ ബിൻ മുഹമ്മദ് അൽ ഹർത്തി ജേതാക്കൾക്ക് കിരീടം സമ്മാനിച്ചു.മികച്ച മന്നേറ്റവുമായി കളം നിറഞ്ഞു കളിച്ച ശബാബ് താരങ്ങൾ എതിർനിരയെ പലപ്പോഴും ഭീതിയിലാഴ്ത്തി.
തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ സീബ് ക്ലബിന്റെ ഗോൾമുഖം വിറങ്ങലിച്ചു. എന്നാൽ,ഗോൾമാത്രം അകന്നു നിന്നു. ഒടുവിൽ ശബാബ് ക്ലബ് ബദർ അൽ അലവിയിലൂടെ 58ാം മിനുറ്റിലാണ് കിരീടത്തിലേക്കുള്ള ഗോൾ നേടിയത്. 18ാം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട് അഹമദ് അൾ ഖാമിസി പുറത്തായെങ്കിലും പത്ത് പേരുമായിരുന്നു പോരാടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

