അൽ അവാബി വിലായത്തിലുള്ളവർക്ക് ചികിത്സയിളവുമായി അൽ സലാമ പോളി ക്ലിനിക്കുകൾ
text_fieldsഅൽ അവാബിയിലെ വാലി ഓഫ് അൽ അവാബി ഓഫിസും അൽ സലാമ പോളി ക്ലിനിക്കും തമ്മിൽ സഹകരണ കരാർ ഒപ്പുവെക്കുന്ന ചടങ്ങ്
മസ്കത്ത്: തെക്കൻ ബാത്തിനയിലെ അൽ അവാബിയിലെ വാലി ഓഫ് അൽഅവാബി ഓഫിസും അൽ സലാമ പോളി ക്ലിനിക്കും തമ്മിൽ സഹകരണ കരാർ ഒപ്പുവെച്ചു. കമ്യൂണിറ്റി പങ്കാളിത്തം ശക്തമാക്കുകയും പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ് കരാർ ലക്ഷ്യമിടുന്നത്.
വാലി ഓഫിസിനുവേണ്ടി അൽ അവാബിയിലെ വാലിയും വിലായത്തിന്റെ ആരോഗ്യ കമ്മിറ്റി ചെയർമാനുമായ ഡോ. ഹമൗദ് ബിൻ അലി ബിൻ ഹമൈദ് അൽ മർഷൂദിയും അൽ സലാമ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സിദ്ദീഖ് ടി.ടിയും കരാറിൽ ഒപ്പുവെച്ചു. അൽ അവാബിയിലെ താമസക്കാർക്ക് പ്രത്യേക ചികിത്സ കിഴിവുകൾ നൽകുന്നതടക്കം ആരോഗ്യരംഗത്തും അവബോധപ്രവർത്തനങ്ങളിലും സഹകരണത്തിന്റെ നിരവധി മേഖലകൾ കരാറിൽ ഉൾപ്പെടുന്നു.
ചടങ്ങിൽ മാർക്കറ്റിങ് മാനേജർ നികേഷ് പൂന്തോട്ടത്തിൽ, ബ്രാഞ്ച് മാനേജർ സഫീർ വെള്ളാടത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

