അൽ സലാമ പോളിക്ലിനിക് മെഡിക്കൽ ക്യാമ്പ്
text_fieldsഅൽ സലാമ പോളിക്ലിനിക്ക് വിദ്യാർഥികൾക്ക് നടത്തിയ
മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് നടന്ന ഉപഹാര സമർപ്പണം
മസ്കത്ത്: അൽ അൻസാബ് അൽ സലാമ പോളിക്ലിനിക് അൽ യതാർ ൈപ്രവറ്റ് സ്കൂളുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അൽസലാമ ഗ്രൂപ് മാർക്കറ്റിങ് ഓഫിസർ അനീസ് ഉസ്മാൻ കുട്ടി, മാർക്കറ്റിങ് മാനേജർമാരായ റാഷിഖ്, ആസിഫ്, കുട്ടികളുടെ സ്പെഷലിസ്റ്റ് ഡോ. ജയകുമാരി, പല്ല് സ്പെഷലിസ്റ്റ് ഡോ. അൻസി, എന്നിവർ പങ്കാളികളായി. അൽസലാമ ക്ലിനിക്കിലേക്കുള്ള സൗജന്യ കൺസൾട്ടേഷൻ കാർഡും വിതരണം ചെയ്തു. ഒരു അധ്യയനവർഷത്തിൽ മൂന്ന് മെഡിക്കൽ ക്യാമ്പും നടത്തും. സാമൂഹിക സേവനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അൽസലാമ പോളിക്ലിനിക് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടേഴ്സ് സിദ്ദീഖ് മങ്കട, ഡോ. റഷീദലി എന്നിവർക്ക് സ്കൂൾ പ്രിൻസിപ്പൽ നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

