അൽ സലാമ പോളി ക്ലിനിക് കാൻസർ ബോധവത്കരണ പരിപാടി
text_fieldsഅൽ സലാമ പോളി ക്ലിനിക്കിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനാചരണം സംഘടിപ്പിച്ചപ്പോൾ
മസ്കത്ത്: ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് അൽ സലാമ പോളി ക്ലിനിക്കിന്റെ വിവിധ ബ്രാഞ്ചുകളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
സമൂഹത്തിൽ കാൻസറിനെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, രോഗം വരാനുള്ള കാരണങ്ങൾ മനസ്സിലാക്കുക, കൂടാതെ മുൻകരുതലിനെ കുറിച്ചും രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
മൊബേല ബ്രാഞ്ചിൽ സംഘടിപ്പിച്ച ക്ലാസിന് ഡോ. പത്മകുമാരി നേതൃത്വം നൽകി. കാൻസറിനിടയാക്കുന്ന ജീവിതശൈലി ഘടകങ്ങൾ, ഭക്ഷണ ശീലങ്ങൾ, പുകവലി, ശാരീരിക പ്രവർത്തനങ്ങളടെ കുറവ്, മാനസിക സമ്മർദം എന്നിയെ കുറിച്ച് വിശദീകരിച്ചു. തുടർന്ന് സംസാരിച്ച ഡോ. ഫൈസൽ, കാൻസർ പ്രതിരോധത്തിൽ ആരോഗ്യകരമായ ജീവിത ശൈലിയുടെ പങ്ക്, പതിവായി മെഡിക്കൽ പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം, ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് ചികിത്സ തേടേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

