Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ സഹ്‌വ പാർക്ക് താൽക്കാലികമായി അടച്ചിടും
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് സീബിൽ അൽ സഹ്‌വ പാർക്ക് താൽക്കാലികമായി അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 1 വരെയാണ് പാർക്ക് അടച്ചിടുക.കുട്ടികളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി പരിപാടിയുടെ ഒരുക്കങ്ങൾക്കും നടത്തിപ്പിനുമായാണ് പാർക്ക് താൽക്കാലികമായി അടച്ചിടുന്നത്.
പരിപാടിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനും പരിപാടി നടത്തുന്നതിനുമാണ് ഈ കാലയളവിൽ പാർക്ക് അടച്ചിടുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. താൽക്കാലിക അടച്ചിടലിനോട് സന്ദർശകരും പൊതുജനങ്ങളും സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

