Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇബ്രിയിലെ ‘അൽ റംൽ ക്വാർട്ടർ’; പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

text_fields
bookmark_border
ഇബ്രിയിലെ ‘അൽ റംൽ ക്വാർട്ടർ’; പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
cancel

ഇബ്രി: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ ‘അൽ റംൽ ക്വാർട്ടർ’ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി. പുരാതനമായ മൺവീടുകളും കോട്ടകളും മാർക്കറ്റുകളും നിറഞ്ഞ ഒമാന്റെ പരമ്പരാഗത പൈതൃകം വിളിച്ചോതുന്ന പ്രദേശമാണിത്. ദാഹിറ ഗവണറേറ്റിലെ സാമ്പത്തിക-വിനോദസഞ്ചാര മേഖലകൾ ശക്തിപ്പെടുത്തുന്നതിനായി വിനോദസഞ്ചാര, സേവന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു വർഷം നീളുന്ന ഈ പദ്ധതി നടപ്പാക്കുന്നത്.

മ്യൂസിയം, ഉൾപ്പാതകൾ, 30 കടകൾ എന്നിവയുടെ അറ്റകുറ്റപ്പണികളോടെയാണ് ഒന്നാം ഘട്ടം ആരംഭിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള കഫറ്റീരിയ, റസ്റ്ററന്റ്, രണ്ട് ടൂറിസ്റ്റ് ലോഡ്ജുകൾ, പൈതൃക മേഖലയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്ന പനോരമിക് സിറ്റിംഗ് ഏരിയകൾ, നിലവിലുള്ള മസ്ജിദിന്റെ നവീകരണം (സ്ത്രീകൾക്കായി പ്രത്യേക പ്രാർഥനാ മുറിയും നിർമിക്കും) എന്നിവയാണ് ആദ്യ ഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുന്നത്.

ചരിത്ര സ്മാരകങ്ങളുടെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ അവയെ ടൂറിസം, സാമ്പത്തിക വികസനത്തിനായി ഉപയോഗപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Raml Quarter Restoration Works Begin in Ibri
Next Story