റമദാൻ-വിഷു ഓഫറുമായി അൽ നമാനി കാർഗോ
text_fieldsമസ്കത്ത്: റമദാൻ, വിഷു എന്നിവയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മികച്ച ഓഫറുമായി അൽ നമാനി കാർഗോ. സീ കാർഗോ കിലോക്ക് 650 ബൈസയും കേരളത്തിലേക്ക് എയർ കാർഗോ സേവനത്തിന് ഏഴ് ദിവസത്തെ എക്സ്പ്രസ് ഡെലിവറി സൗകര്യവും ഉപഭോക്താക്കൾക്ക് നൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു.
വിഷു, റമദാൻ എന്നിവയോടനുബന്ധിച്ച് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സ്നേഹസമ്മാനങ്ങൾ അയക്കാൻ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. 24 മണിക്കൂർ പിക്ക്അപ് സൗകര്യവും അൽ നമാനി കാർഗോ കസ്റ്റമേഴ്സിനു നൽകുന്നുണ്ട്.
മാർച്ച് അവസാനവാരം വരെ ഓഫറുകൾ ലഭിക്കും. ഇന്ത്യ കൂടാതെ യു.എസ്, യു.കെ, നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്കും സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം: 800 66 7 66. റൂവി, ഗാല, അൽ ഖുവൈർ, ബർക്ക, സുവൈഖ്, സുഹാർ, സൂർ എന്നിവിടങ്ങളിൽ നമാനിക്ക് ബ്രാഞ്ചുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

