അൽ നമാനി കാർഗോ നറുക്കെടുപ്പ്: വിജയിക്ക് 55 ഇഞ്ച് ടി.വി സമ്മാനിച്ചു
text_fieldsഅൽ നമാനി കാർഗോ നറുക്കെടുപ്പ് വിജയിക്ക് സമ്മാനം നൽകുന്നു
മസ്കത്ത്: അൽ നമാനി കാർഗോ വഴി ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കാർഗോ അയച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിക്ക് 55 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.ഇ.ഡി ടി.വി സമ്മാനിച്ചു.ശ്രീനുവാണ് സമ്മാനത്തിന് അർഹനായത്. കമ്പനി ചെയർമാൻ സൈഫ് അൽ നമാനി ടി.വി കൈമാറി.
മാനേജിങ് ഡയറക്ടർ പി.കെ. മുഹമ്മദുണ്ണി, മാനേജർ ബഷീർ എന്നിവർ സംബന്ധിച്ചു. പ്രവാസികളുടെ വിശ്വസ്ത കാർഗോ കമ്പനിയായ അൽ നമാനി ഡോർ ടു ഡോർ, ഡോർ ടു ഡോർ സീ കാർഗോ, എയർ കാർഗോ എന്നീ സേവനങ്ങൾ ലഭ്യമാക്കിവരുന്നുണ്ട്.റൂവി, ഹമരിയ, വാദി കബീർ, ഗാല, അമിറാത്ത്, സീബ്, സുഹാർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.