അൽ മുബാറക് അൽ ജദീദ് എൽ.എൽ.സി വാർഷികാഘോഷം
text_fieldsഅൽ മുബാറക് അൽ ജദീദ് എൽ.എൽ.സി വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്തവർ
മസ്കത്ത്: ഒമാനിൽ വെഹിക്കിൾ ആക്സസറീസ് ആൻഡ് അപപ്പോൾസ്റ്ററി ഹോൾസെയിൽ വിഭാഗത്തിലെ മുൻനിര കമ്പനിയായ അൽ മുബാറക് അൽ ജദീദ് എൽ.എൽ.സി വാർഷികാഘോഷം സംഘടിപ്പിച്ചു. അൽ ഫവാൻ റൂവി പാർട്ടി ഹാളിൽ നടന്ന ചടങ്ങ് പാം ടെക് സൊല്യൂഷൻ ഡയറക്ടർ മുഹമ്മദ് വാണിമേൽ ഉദ്ഘടനം ചെയ്തു.
അൽ മുബാറക് അൽ ജദീദ് കമ്പനി മാനേജിങ് ഡയറക്ടർ ഷേർഷിജ് കല്ലിങ്ങൾ സ്വാഗതം പറഞ്ഞു. ഇക്ബാൽ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), ഫൈഹിജാസ് (ഡെവലപ്മെന്റ് മാനേജർ), ഹനീഫ (അക്കൗണ്ട്സ്), നിഷാദ് (ട്രാൻസ്പോർട്ട് മാനേജർ), സെയിൽസ് മാനേജർമാരായ മുഫീദ്, റാസിക്, ഷഫീർ, സഫീർ കായക്കൊടി, ഫസൽ, റസീൽ സിദ്ധാൻ, ട്രാൻസ്പോർട്ട് വിഭാഗം സാലിഹ് ഷത്തീത്ത് സാലിം ഈസ അൽ സിബായി, ഹൂദ് ഷത്തീത്ത് സാലിം ഈസ അൽ സിബായ്, ഖൈസ് ഷത്തീത്ത് സാലിം ഈസ അൽ സിബായി എന്നിവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. അതിഥികളായി ഇസ്ത്രബഖ് ട്രേഡ് ആൻഡ് മാനുഫാക്ചേഴ്സ് ഡയറക്ടർ കെ.ടി. മുനീർ വാണിമേലും ഫാക്ടറി ടെക്നിക്കൽ മാനേജർ റഫീഖ് അൽജീരിയയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

