അൽ മവാലെ സെൻട്രൽ മാർക്കറ്റ്ഖസാൻ ഇക്കണോമിക് സിറ്റിയിലേക്ക് മാറ്റും
text_fieldsഖസാൻ സെൻട്രൽ മാർക്കറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പിടൽ ചടങ്ങിൽനിന്ന്
മസ്കത്ത്: ഖസാൻ ഇക്കണോമിക് സിറ്റിയിൽ പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള സെൻട്രൽ മാർക്കറ്റ് ഒരുക്കുന്നതിനായി സാമ്പത്തിക കരാറുകളിൽ ഒപ്പുവെച്ചു. 40 ദശലക്ഷം റിയാൽ ചെലവിലായിരിക്കും ഖാസെയ്ൻ സെൻട്രൽ മാർക്കറ്റ് ഒരുക്കുക. ഈ വർഷത്തിെൻറ ആദ്യപാദത്തിൽ നടപ്പാക്കും.
ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനാണ് അൽ മവാലേ സെൻട്രൽ മാർക്കറ്റിൽനിന്ന് പച്ചക്കറികൾക്കും പഴങ്ങൾക്കുമായി ഖസാൻ സെൻട്രൽ മാർക്കറ്റിലേക്ക് മാറ്റുന്നതെന്ന് ഖാസെയ്ൻ ഇക്കണോമിക് സിറ്റി ചെയർമാൻ എൻജി. കലാത് ബിൻ ഗുലാം അൽ ബലൂഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

