Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസമൈൽ ഫ്യുവൽ...

സമൈൽ ഫ്യുവൽ സ്റ്റേഷനിലുണ്ടായ തീപിടിത്തം: സ്റ്റേഷൻ ഉടൻ തുറക്കുമെന്ന് അൽ മഹ

text_fields
bookmark_border
news
cancel

മസ്‌കത്ത്: സമൈലിലെ അൽ മഹ പെട്രോളിയം ഫ്യുവൽ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ഇന്ധന വിതരണം ഏതാനും ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ധനം നിറക്കാനെത്തിയ വാഹനത്തിന് തീപിടിച്ചതിനെ തുടർന്നാണ് ഇന്ധന വിതരണം താൽക്കാലികമായി നിർത്തിവെച്ചത്.

അപകടത്തിൽ ആർക്കും പരിക്കേൽക്കില്ല. അപകടത്തിന് പിന്നാലെ ഇന്ധന സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാശനഷ്ടങ്ങളും വിലയിരുത്തിവരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും ഉറപ്പുവരുത്തിയ ശേഷമായിരിക്കും പമ്പ് വീണ്ടും തുറക്കുക. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും സുരക്ഷക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്ന് അൽ മഹ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsMuscatreopenfuel stations
News Summary - Samail Fuel Station Fire: Al Maha Assures Station Will Reopen Soon
Next Story