പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന അൽ ലൈലാം സൂഖ്
text_fieldsഅൽ ലൈലാം സൂഖിൽ നിന്നുള്ള ദൃശ്യം
മസ്കത്ത്: ഒമാനിലെ ആഴ്ചച്ചന്തകൾ ഏറെ പ്രസിദ്ധമാണ്. ഇവക്ക് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടാകും. ആഴ്ചച്ചന്തകൾ അധികവും വാരാന്ത അവധിദിവസമായ വെള്ളിയാഴ്ചകളിലാണ് നടക്കുന്നത്. മുൻകാലം മുതൽക്കേ കർഷകരും കരകൗശല വിദഗ്ധരും അടക്കമുള്ളവർ തങ്ങളുടെ ഉൽപന്നങ്ങൾ ഇൗ ആഴ്ചച്ചന്തകളിലാണ് വിറ്റഴിക്കുന്നത്. സാധാരണ മാർക്കറ്റിൽ കിട്ടാത്ത ഒൗഷധങ്ങളും തേനുകളും അടക്കം പലതും ആഴ്ചച്ചന്തകളിൽ ലഭിക്കാറുണ്ട്. കന്നുകാലികൾക്കും മറ്റുമായി പ്രത്യേക ചന്തകളുമുണ്ടാവും. അടുത്തിടെ വാഹനങ്ങൾ വിൽപന നടത്താനും ആഴ്ചച്ചന്തകൾ ഉപയോഗിക്കുന്നുണ്ട്. നിസ്വയിലെ വെള്ളിയാഴ്ച ചന്ത ഇപ്പോഴും പെരുമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നവയാണ്. വിവിധ ഉൽപന്നങ്ങൾ വിൽപന നടത്താൻ വിവിധ ചന്തകൾ നിസ്വ സൂഖിെൻറ ഭാഗമായി ഉണ്ട്.
ഇതിൽ പ്രധാനപ്പെട്ടതാണ് അൽ ലൈലാം സൂഖ്. ചരക്കുമായി വീടുകൾ സന്ദർശിക്കുന്ന കച്ചവടക്കാരുടെ തെരുവ് എന്നാണ് ലൈലാം എന്ന അറബി വാക്കിെൻറ അർഥം. ഇത് ഒമാനിലെ പുരാതന സൂഖുകളിലൊന്നാണ്. അൽ ഷഹ്ബ േകാട്ടക്ക് സമീപം നടക്കുന്ന ഇൗ ആഴ്ചച്ചന്ത സ്ത്രീകൾ ഏറെ ഇഷ്ടപ്പെടുന്നതാണ്. ഇവിടെനിന്ന് ഉൽപന്നങ്ങൾ വിലപേശി വാങ്ങാൻ കഴിയുമെന്നതാണ് സ്ത്രീകളെ ആകർഷിക്കുന്നത്. അതിരാവിലെ മുതലാണ് ചന്ത ആരംഭിക്കുന്നത്. ഉച്ചയോടെ വ്യാപാരം അവസാനിക്കും. ചില വ്യാപാരികൾ വൈകുന്നേരംവരെ വ്യാപാരം നടത്തും.
വ്യാപാരികൾ തങ്ങളുടെ ഉൽപന്നങ്ങൾ വിൽപനക്കായി ഒരുക്കാൻ വ്യാഴാഴ്ച വൈകീട്ടു മുതൽതന്നെ സ്ഥലം പിടിക്കും. വ്യാപാരികൾക്ക് ഇരിക്കാൻ സ്ഥിരം വ്യാപാര സ്ഥലമില്ല. അവരുടെ ഉൽപന്നങ്ങളുടെ എണ്ണത്തിന് അനുസരിച്ചാണ് വ്യാപാരികൾ സ്ഥലം തിരഞ്ഞെടുക്കുന്നത്.
ഉപയോഗിച്ച ഉപകരണങ്ങളും ഉൽപന്നങ്ങളും വിൽക്കുന്ന കേന്ദ്രങ്ങളും മാർക്കറ്റിലുണ്ട്. ഇവ കുറഞ്ഞ നിരക്കിൽ ഇൗടാക്കാനാവും. ഉൽപന്നങ്ങൾക്ക് നിശ്ചിത വില ഇല്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് വില പേശാൻ കഴിയും. പ്രായംചെന്ന ഒമാനികളാണ് ഇവിടത്തെ കച്ചവടക്കാരിൽ ഏറെ പേരും. ഒമാെൻറ പരമ്പരാഗത വസ്ത്രങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ, സുഗന്ധ വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ, വിരിപ്പുകൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, പരവതാനികൾ തുടങ്ങി എല്ലാ ഇനങ്ങളും മാർക്കറ്റിൽ കാണാം. നാട് നീളെ സൂപ്പർമാർക്കറ്റുകളും വ്യാപാര സമുച്ചയങ്ങളും വന്നതോടെ ഇത്തരം സൂഖുകളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഒമാനി സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ സ്വദേശികൾ പലരും താൽപര്യമെടുക്കുന്നതിനാലാണ് എല്ലാ സൂഖുകളും ഇപ്പോഴും മുറപോലെ നടക്കുന്നത്. എന്നാൽ പുതിയ തലമുറ ഇൗ േമഖലയിൽ കൂടുതൽ താൽപര്യം കാണിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

