ചെമ്മീൻ വളർത്തലിൽ കുതിപ്പിനൊരുങ്ങി ‘അൽ ഖുവൈമ അക്വാകൾച്ചർ’ഫാം
text_fieldsമസ്കത്ത്: ഫിഷറീസ് ഡെവലപ്മെന്റ് ഒമാൻ (എഫ്.ഡി.ഒ) ജഅലൻ ബാനി ബു അലിയി വിലായത്തിലെ ചെറുകിട ചെമ്മീൻ വളർത്തൽ പദ്ധതിയായ ‘അൽ ഖുവൈമ അക്വാകൾച്ചർ’ ഫാമിന്റെ ഉദ്ഘാടനം നടത്തി. 16 ദശലക്ഷം റിയാൽ നിക്ഷേപത്തിൽ രണ്ട് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഫാം ഒരുക്കിയിരിക്കുന്നത്.
2024 ഓടെ പ്രതിവർഷം 3,700 ടൺ വെള്ളകാലുള്ള ചെമ്മീൻ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് 4,000 ടണ്ണായി ഉയർത്താനും കഴിയും. മാർച്ചിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ വിളവെടുപ്പിൽ 500 ടൺ ലഭിച്ചു.ഒരു ഹാച്ചറി യൂനിറ്റ്, 48 പ്രൈമറി നഴ്സറി കുളങ്ങൾ, 126 എക്സ്റ്റേണൽ ഗ്രോ ഔട്ട് കുളങ്ങൾ, 1,500 മീറ്റർ മെയിൻ ഫീഡിങ് ചാനൽ, ഒരു ഐസ് ഫാക്ടറി, ജലശുദ്ധീകരണ പ്ലാന്റ് എന്നിവയെല്ലാം ‘ഖുവൈമ അക്വാകൾച്ചർ’ ഫാമിന്റെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നതാണ്. രോഗ പ്രതിരോധത്തിനും ഒമാന്റെ കാലാവസ്ഥക്കും ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾക്കും അനുയോജ്യമായ വൈറ്റ്ലെഗ് ചെമ്മീൻ കൃഷി പദ്ധതിക്കാണ് ഫാം മുൻഗണന നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

