'വിജയാരവം 2026' തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ച് അൽ ഖുവൈർ കെ.എം.സി.സി
text_fieldsമസ്കത്ത്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന്റെ ഭാഗമായി മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മിറ്റി 'വിജയാരവം 2026' എന്ന തലക്കെട്ടിൽ വിജയഘോഷo സംഘടിപ്പിച്ചു. വീനസ് ഹോട്ടലിൽ നടന്ന ആഘോഷ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
ഏരിയ ആക്ടിങ് പ്രസിഡന്റ് ഹാഷിം പാറാട് അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് കാക്കേരി, സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി, അൽ ഖുവൈർ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ വാഹിദ് മാള, ഭാരവാഹികളായ ഫിറോസ് ഹസ്സൻ, അസീസ് കെ.വി, റിയാസ് ത്രികരിപ്പൂർ, ഷറഫുദ്ദീൻ, സിദ്ദീഖ് കെ കെ സി, വനിതാവിംഗ് നേതാക്കളായ നസ്രിയ ഷഫീക്ക്, സൗദ അലി, തസ്നി ഹാഷിം, അൽ ഖുവൈർ ഏരിയ സീനിയർ നേതാവ് ശംസുദ്ധീൻ ഉപ്പള തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷം ഗംഭീരമാക്കി, പ്രവർത്തകരുടെ ഗാനാലാപനവും നൃത്ത ചുവടുകളും പരിപാടിക്ക് മാറ്റ് കൂട്ടി. അൽ ഖുവൈർ കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ കരീം പേരാമ്പ്ര സ്വാഗത്താവും ട്രെഷറർ സമദ് മച്ചിയത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

