അൽ ഖുവൈർ പാലം അറ്റകുറ്റപ്പണി: ജൂലൈ നാലു മുതൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം
text_fieldsമസ്കത്ത്: അൽ ഖുവൈർ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ജൂലൈ നാലു മുതൽ ജൂലൈ 10 വരെ ഭാഗികമായി ഗതാഗതം നിരോധിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലിസുമായി സഹകരിച്ചാണ് ഈ ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്.
പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റുന്നതിനുള്ള ആദ്യഘട്ട ജോലികൾ നടക്കുന്നതിനാൽ, ഖുറം ഭാഗത്തുനിന്ന് ഗുബ്രയിലേക്ക് പോകുന്ന വാഹനങ്ങളെയാണ് ഈ നിയന്ത്രണം ബാധിക്കുക. ഗവർണറേറ്റിലെ റോഡ് ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യക്ഷമത നിലനിർത്തുന്നതിനും വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നവീകരണ പ്രവർത്തനങ്ങളെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ജോലികൾ നടക്കുന്ന കാലയളവിൽ റോഡ് യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

