Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽഖൂദ് സൗഹൃദവേദി ‘ഓണനിലാവ്’

text_fields
bookmark_border
അൽഖൂദ് സൗഹൃദവേദി ‘ഓണനിലാവ്’
cancel

മസ്‌കത്ത്: അൽഖൂദ് സൗഹൃദവേദിയുടെ ‘ഓണനിലാവ്’ ഓണാഘോഷം സംഘടിപ്പിച്ചു. മവേല അൽ മകാരിം ഹാളിൽ നടന്ന ആഘോഷപരിപാടി ലോക കേരളസഭാംഗം വിൽസൺ ജോർജ് ഉദ്ഘാടനം ചെയ്തു. കേരള വിങ് കൺവീനർ അജയൻ പൊയ്യാറ, ലോക കേരളസഭാംഗം കെ. ബാലകൃഷ്ണൻ, മലയാളം മിഷൻ സെക്രട്ടറി അനുചന്ദ്രൻ, സാമൂഹിക പ്രവർത്തകരായ സാനി എസ്. രാജ്, സുബൈർ കെ. സയിദ് എന്നിവർ പങ്കെടുത്തു.

അൽഖൂദ് മേഖലയിലെ നിരവധി മലയാളികൾ പങ്കെടുത്ത പരിപാടി പ്രവാസികൾക്കിടയിലെ സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്ന ആഘോഷമായി. പരമ്പരാഗത ഓണസദ്യയും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തളിർ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേളയും പരിപാടിയുടെ പ്രധാന ആകർഷണമായി.കെ. ശശിധരൻ, പി. ഷിഞ്ചു, എം.കെ. സുരേന്ദ്രൻ, പി.ടി. അനിൽകുമാർ, ആർ. കവിരാജ്, ബിജു പാലക്കീൽ, പി.എം. വിജയൻ, പി.എസ്. ബൈജു, എം.കെ. ശ്രീജിത്ത്, രാജൻ എടപ്പാൾ, ഹരീഷ് മോഹൻ, ഷിഗിൻ കുമാർ എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Khoud Suhrudavedi Celebrates Onanilavu Fest
Next Story