അൽ കാമിൽ-സൂർ പാത തുറന്നു
text_fieldsഗതാഗതത്തിനായി തുറന്നുകൊടുത്ത അൽ കാമിൽ-സൂർ പാത
മസ്കത്ത്: റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച്, ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം സുൽത്താൻ തുർക്കി ബിൻ സഈദ് ഇരട്ടപാതയുടെ ഒരുഭാഗം ഗതാഗതത്തിനായി തുറന്നുകൊടുത്തു.
അൽ കാമിൽ വൽ വാഫി വിലായത്ത് മുതൽ സൂർ വിലായത്തുവരെ ഒമ്പത് കിലോമീറ്ററാണ് റോഡിനുള്ളത്. റോഡിന്റെ പുതിയ ഭാഗത്ത് ഓരോ ദിശയിലും മൂന്ന് വരികൾ ഉൾപ്പെടുന്നുണ്ടെന്ന് തെക്കൻ ശർഖിയ ഗവർണറേറ്റിലെ റോഡ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ മുനീർ ബിൻ അഹമ്മദ് അൽ അലാവി ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി, ഇരുമ്പ് തടസ്സങ്ങൾ, ഗതാഗത അടയാളങ്ങൾ, റോഡരികിലെ പിന്തുണ ഘടനകൾ, തുരങ്ക ക്രോസിങ്ങുകൾ എന്നിവയുൾപ്പെടെ എല്ലാ ഗതാഗത സുരക്ഷ നടപടികളും റോഡിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അൽ അലാവി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

