അൽ ജദീദ് എക്സ്ചേഞ്ച് ശാഖ ഔഖദിൽ തുറന്നു
text_fieldsഅൽ ജദീദ് എക്സ്ചേഞ്ചിെൻറ സലാല ഔഖദ് ശാഖയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്
മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ചിെൻറ 31ാമത് ശാഖ സലാലയിലെ ഔഖദിൽ (ഷെൽ പെട്രോൾ സ്റ്റേഷനകത്ത്) പ്രവർത്തനമാരംഭിച്ചു. സയ്യിദ് സാല ബാഖി ഉദ്ഘാടനം ചെയ്തു. അൽ ജദീദ് എക്സ്ചേഞ്ച് ഡയറക്ടർ അബ്ദുൽ അസീസ് സയിദ് സലിം ശമാസ് സന്നിഹിതനായിരുന്നു.
അമ്മാർ സയിദ് സലിം അൽ റവാസ്, അൽ ജദീദ് എക്സ്ചേഞ്ച് അസി. ജനറൽ മാനേജർ ഡിക്സൻ ബേബി, ഹെഡ് ഓഫ് സെയിൽസ് എ.കെ. സുഭാഷ്, ഏരിയ മാനേജർ മുഹമ്മദ് ബഷീർ, ഫോറെക്സ് മാനേജർ മഹേഷ് എന്നിവർ പങ്കെടുത്തു. ഏറ്റവും മികച്ച നിരക്കിൽ വിവിധ രാജ്യങ്ങളുടെ കറൻസികൾ എക്സ്ചേഞ്ച് ചെയ്യാനും വിദേശ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ പണം അയക്കുന്നതിനുമുള്ള സൗകര്യങ്ങൾക്ക് പുറമെ ഒമാനിലെയും വിദേശ രാജ്യങ്ങളിലെയും മൊബെൽ റീചാർജ് സൗകര്യവും ഇവിടെ ലഭ്യമാണ് എന്ന് മാനേജ്മെന്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു.

