അൽ ജദീദ് എക്സ്ചേഞ്ച് ഇബ്രിയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsഅൽ ജദീദ് എക്സ്ചേഞ്ച് ശാഖ ഇബ്രി റമീസ് ഷോപ്പിങ് സെൻററിൽ
ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ചിെൻറ 28ാമത് ശാഖ ഇബ്രി റമീസ് ഷോപ്പിങ് സെൻററിൽ പ്രവർത്തനമാരംഭിച്ചു. ഇബ്രി നഗരസഭയിലെ ലൈസൻസിങ് വിഭാഗം മേധാവി സുലൈമാൻ അൽ അബ്രി ഉദ്ഘാടനം നിർവഹിച്ചു. മർസൂഖ് അൽ യാഖൂബി, അൽ ജദീദ് എക്സ്ചേഞ്ച് മാനേജ്മെൻറ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും വേഗത്തിലും സുരക്ഷിതമായും ലോകത്തെവിടെയും പണമയക്കുന്നതിനും വിവിധ രാജ്യങ്ങളിലെ കറൻസികൾ മാറിയെടുക്കുന്നതിനുമുള്ള സൗകര്യം ഇബ്രിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഉറപ്പുവരുത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അൽ ജദീദ് എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു. കോവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച സ്മാർട്ട് ബാങ്കിങ് സംവിധാനം നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മാനേജർ ടി.സി അവിനാശ്കുമാർ പറഞ്ഞു. ഒമാനിലെയും വിദേശ രാജ്യങ്ങളിലെയും മൊബൈൽ, ഡി.ടി.എച്ച് കണക്ഷനുകൾ റീചാർജ് ചെയ്യുന്നതിനുള്ള സൗകര്യം അൽ ജദീദിെൻറ മുഴുവൻ ശാഖകളിലും ലഭ്യമാണ്. കഴിഞ്ഞ 20 വർഷമായി ഒമാനിലെ സ്വദേശികളും വിദേശികളും നൽകിവരുന്ന പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നതായി മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞു. ഇബ്രി ശാഖയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളറിയാൻ 99483971 എന്ന നമ്പറിൽ ബന്ധപ്പെടാം.