Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ല്‍ ജ​ദീ​ദ്...

അ​ല്‍ ജ​ദീ​ദ് എ​ക്‌​സ്‌​ചേ​ഞ്ച് ശാ​ഖ ദു​കം സൂ​ഖി​ല്‍

text_fields
bookmark_border
aljadeed 31322
cancel
camera_alt

അ​ല്‍ ജ​ദീ​ദ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ ശാ​ഖ ദു​കം സൂ​ഖി​ല്‍ ഷെ​ല്‍ പെ​ട്രോ​ള്‍ സ്റ്റേ​ഷ​ന്‍ ബി​ല്‍ഡി​ങ്ങി​ല്‍ വാ​ലി ശൈ​ഖ് ബ​ദ​ര്‍ ബി​ന്‍ നാ​സ​ര്‍ അ​ല്‍ ഫ​ര്‍സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

മ​സ്‌​ക​ത്ത്: അ​ല്‍ ജ​ദീ​ദ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ 32ാമ​ത് ശാ​ഖ ദു​കം സൂ​ഖി​ല്‍ ഷെ​ല്‍ പെ​ട്രോ​ള്‍ സ്റ്റേ​ഷ​ന്‍ ബി​ല്‍ഡി​ങ്ങി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. വാ​ലി ശൈ​ഖ് ബ​ദ​ര്‍ ബി​ന്‍ നാ​സ​ര്‍ അ​ല്‍ ഫ​ര്‍സി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഹ​മ്മ​ദ് സാ​ലം മു​ഹ​മ്മ​ദ് അ​ല്‍ സു​ഹൈ​ബി, അ​ല്‍ ജ​ദീ​ദ് എ​ക്‌​സ്‌​ചേ​ഞ്ച് ഹെ​ഡ് ഓ​ഫ് ഓ​പ​റേ​ഷ​ന്‍സ് നി​യാ​സ് ക​ബീ​ര്‍, ചീ​ഫ് മാ​നേ​ജ​ര്‍ ര​ജീ​ഷ് മു​ഹ​മ്മ​ദ്, ഹെ​ഡ് ഓ​ഫ് സെ​യി​ല്‍സ് എ.​കെ. സു​ഭാ​ഷ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ അ​ല്‍ ജ​ദീ​ദ് എ​ക്‌​സ്‌​ചേ​ഞ്ച് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദു​ക​ത്തെ അ​ല്‍ ജ​ദീ​ദി​ന്‍റെ ര​ണ്ടാ​മ​ത്തെ ശാ​ഖ സൂ​ഖി​ല്‍ തു​റ​ന്ന​ത്.

ഇ​ന്ത്യ, പാ​കി​സ്താ​ന്‍, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ള്‍, ഫി​ലി​പ്പീ​ന്‍സ് തു​ട​ങ്ങി മു​ഴു​വ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പ​ണം സു​ര​ക്ഷി​ത​മാ​യും വേ​ഗ​ത്തി​ലും അ​യ​ക്കു​ന്ന​തി​നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് ഇ​വി​ടേ​ക്ക് അ​യ​ക്കു​ന്ന പ​ണം സ്വീ​ക​രി​ക്കു​ന്ന​തി​നും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്. മി​ക​ച്ച നി​ര​ക്കി​ല്‍ വി​ദേ​ശ ക​റ​ന്‍സി​ക​ള്‍ വി​നി​മ​യം ചെ​യ്യാ​നും മൊ​ബൈ​ല്‍, ടി.​വി റീ​ചാ​ര്‍ജ് ഉ​ള്‍പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളും അ​ല്‍ ജ​ദീ​ദ് എ​ക്‌​സ്‌​ചേ​ഞ്ച് ബ്രാ​ഞ്ചു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

ദു​കം ഉ​രീ​ദു ഓ​ഫി​സി​ന് സ​മീ​പം 2021 ഫെ​ബ്രു​വ​രി മു​ത​ല്‍ പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്ന അ​ല്‍ ജ​ദീ​ദ് എ​ക്‌​സ്‌​ചേ​ഞ്ചി​ന് വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യ ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന് ല​ഭി​ച്ചു വ​ന്ന വ​ന്‍ സ്വീ​കാ​ര്യ​ത​യാ​ണ് ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ത​ന്നെ ര​ണ്ടാ​മ​ത്തെ ശാ​ഖ ദു​ക​മി​ല്‍ ആ​രം​ഭി​ക്കാ​ന്‍ പ്ര​ചോ​ദ​ന​മാ​യ​തെ​ന്നും തു​ട​ര്‍ന്നും എ​ല്ലാ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും മാ​നേ​ജ്‌​മെ​ന്‍റ്​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AL JADEED EXCHANGE
News Summary - Al Jadeed exchange new branch
Next Story