അൽ ജദീദ് എക്സ്ചേഞ്ച് സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
text_fieldsമസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ച് സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ സഹകരണത്തോടെ സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ രണ്ടിന് രാവിലെ ഒമ്പതു മുതൽ ബാങ്ക് മസ്കത്തിനും ജി.ടി.സി ഒാഫിസിനും എതിർവശത്തുള്ള അൽ ജദീദ് എക്സ്ചേഞ്ചിെൻറ ജൂലൈ സ്ട്രീറ്റ് ബ്രാഞ്ചിലാണ് ക്യാമ്പ് നടക്കുക.
സാമൂഹിക പ്രതിബദ്ധത മുൻനിർത്തി സംഘടിപ്പിച്ചുവരുന്ന പരിപാടികളുടെ ഭാഗമായാണ് ക്യാെമ്പന്ന് അൽ ജദീദ് എക്സ്ചേഞ്ച് അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു.
രക്തദാനത്തിലെ അമൂല്യമായ ജീവനുകൾ രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ സലാലയിലെ മുഴുവൻ സ്വദേശികളും വിദേശികളും ഭാഗമാകണമെന്നും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. രക്തദാനത്തിന് സന്നദ്ധരായവർക്ക് രണ്ടിന് രാവിലെ എട്ടുമണി മുതൽ നേരിെട്ടത്തി പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. നേരിെട്ടത്താൻ ബുദ്ധിമുട്ടുള്ളവർക്ക് 99102416 എന്ന നമ്പറിൽ വിളിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്.

