ബൗഷറിൽ അൽ ഇർഫാൻ മസ്ജിദ് തുറന്നു
text_fieldsബൗഷറിൽ അൽ ഇർഫാൻ മസ്ജിദ് പ്രാർഥനക്കായി തുറന്നു
നൽകിയപ്പോൾ
മസ്കത്ത്: ആധുനിക ആർക്കിടെക്ചറിൽ പണിത അൽ ഇർഫാൻ മസ്ജിദ് ബൗഷറിൽ പ്രാർഥനക്കായി തുറന്നു. മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മഅ്മരി, സയ്യിദ് നബീഅ് ബിൻ തലാൽ അൽ സഈദ്, ഹമദ് ബിൻ അലി അൽ നിസ്വാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1500പേരെ ഉൾക്കൊള്ളുന്നതാണ് പ്രധാന പ്രാർഥന ഹാൾ.
തുറന്ന മാതൃകയിലുള്ള രൂപകൽപന കെട്ടിടത്തിനകത്തേക്ക് കൂടുതൽ വായു സഞ്ചാരവും വെളിച്ചവുമെത്തിക്കാൻ ഉപകരിക്കുമെന്ന് എൻജിനീയർ നാസർ ബിൻ റാഷിദ് അൽ ഷിബ്ലി പറഞ്ഞു. വിദ്യാഭ്യാസ- സാംസ്കാരികപ്രവർത്തനങ്ങൾക്കായി പബ്ലിക് ലൈബ്രറിയും ഇതോടനുബന്ധിച്ച് സജീകരിച്ചിട്ടുണ്ട്.ഒന്നാംനിലയിൽ സ്ത്രീകൾക്കായുള്ള പ്രാർഥന ഹാളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

