അൽ ഹുസ്നി സൂപ്പർ ലീഗ്; ഗാലന്റ്സ് എഫ്.സി ജേതാക്കൾ
text_fieldsഅൽ ഹുസ്നി സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ
ജേതാക്കളായ ഗാലന്റ്സ് എഫ്.സി ഒമാൻ
മസ്കത്ത്: അൽ ഹുസ്നി എഫ്.സി സംഘടിപ്പിച്ച അൽ ഹുസ്നി സൂപ്പർ ലീഗിൽ ഗാലന്റ്സ് എഫ്.സി ഒമാൻ ജേതാക്കളായി. ഫൈനലിൽ മഞ്ഞപ്പടയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ കളി പെനാൾറ്റിയിലൂടെയാണ് ഗാലന്റ്സ് ജേതാക്കളായത്. ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയികളായ ഗാലന്റ്സിന്റെ ഫഹീം മികച്ച കീപ്പറും, അൻഷാദ് മികച്ച ഡിഫന്റർ പുരസ്കാരത്തിനും അർഹരായി.
മികച്ച കളിക്കാരനായി മഞ്ഞപ്പടയുടെ സജ്ജാദും ടോപ്പ് സ്കോറർ പുരസ്കാരം മഹദും കരസ്ഥമാക്കി. മൂന്നാം സ്ഥാനം യുനൈറ്റഡ് കാർഗോ എഫ്.സിയും, നാലാം സ്ഥാനം യുനൈറ്റഡ് കേരളയും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷും സമ്മാനമായി നൽകി. ആറു ടൂർണമെന്റുകളിൽനിന്നും മൂന്ന് കിരീടവും, ഒരു റണ്ണറപ്പുമായി ഗാലന്റ്സ് മിന്നും പ്രകടനമാണ് ഈ സീസണിൽ കാഴ്ച് വെച്ചത്. തർമത്ത് കെ.എം.സി.സി പ്രസിഡന്റ് ലുഖ്മാൻ കതിരൂർ വിശിഷ്ട അതിഥിയായി പങ്കെടുത്തു. നുഹ്മ്മാൻ, ഷഫീഖ്, തൻവീർ , ഹംസത്ത്, ദിനൂപ്, സാദിഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

