അൽ ഗൂബ്ര ബ്രിഡ്ജ് വിപുലീകരണം ഉടൻ തുടങ്ങും -മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: ഒമാൻ അവന്യൂസ് മാളിന്റെ (രണ്ടാം ഘട്ടം) വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ അൽ ഗൂബ്ര ബ്രിഡ്ജിന്റെ വിപുലീകരണം ഉടൻ ആരംഭിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
ഇതിന്റെ വികസനം താൽക്കാലികമായി നിർത്തിവെച്ചതും കാലതാമസം നേരിട്ടതും സംബന്ധിച്ച് പലരും സമൂഹമാധ്യമങ്ങളിൽ ആശങ്ക പങ്കുവെച്ചിരുന്നു. ഇത് കണക്കിലെടുത്താണ് മുനിസിപ്പാലിറ്റി അധികൃതർ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
ഒരു നഗരകേന്ദ്രത്തിലെ ഏതൊരു പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയെയും പോലെ, ചില വെല്ലുവിളികൾ ഇതും നേരിട്ടിട്ടുണ്ട്. പ്രായോഗിക പരിഹാരങ്ങൾ വിലയിരുത്തുന്നതിന് താൽക്കാലികമായി നിർമാണ പ്രവർത്തനങ്ങൾ നിർത്തേണ്ടിവന്നിട്ടുണ്ട്. സുൽത്താനേറ്റിന് പുറത്ത് ജോലിയുടെ ചില വശങ്ങൾ നടക്കുന്നതിനാൽ ഈ വിരാമം സ്വാഭാവികമായുള്ളതാണ്. സാധ്യമായ ബദൽ പരിഹാരങ്ങൾ വിലയിരുത്തുന്നതിനും നടപ്പാക്കുന്നതിനും ഡെവലപ്പറുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഒരു കരാറിലെത്തിക്കഴിഞ്ഞാൽ, ഘടനാപരമായ സമഗ്രതയും ഗതാഗത സുരക്ഷയും ഉറപ്പാക്കി നിർമാണം പുനരാരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

