അൽ ഫിദാൻ സെറാമിക്സ് സലാലയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsസലാല: ഒമാനിലെ പ്രമുഖ സ്ഥാപനമായ അൽ ഫിദാൻ സെറാമിക്സിന്റെ പതിനാലാമത് ശാഖ സലാലയിൽ പ്രവർത്തനമാരംഭിച്ചു. അഞ്ചാം നമ്പറിലെ മസ്ജിദ് നബി ഇംറാന് എതിരവശത്തായി വിശാലമായ ഷോറൂമാണ് പ്രവർത്തനമാരംഭിച്ചത്.ദോഫാർ കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡി.ജി മുഹമ്മദ് ബിൻ ഖലീഫ അൽ ബദ് റാനി ഉദ്ഘാടനം ചെയ്തു.
അൽ ഫിദാൻ ഗ്രൂപ് ചെയർമാൻ സി.പി. നജീബ്, ദോഫാർ മുൻ ഗവർണർ അലവി അഫീദ്, ഐ.എസ്.സി സലാല ജനറൽ സെക്രട്ടറി ഡോ. സന്ദീപ് ഓജ, ജാക്കോബിറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ടിനു സ്കറിയ, ഇൻകാസ് ജനറൽ സെക്രട്ടറി ബാബു കുറ്റ്യാടി, മറ്റ് പ്രത്യേക ക്ഷണിതാക്കൾ എന്നിവർ സംബന്ധിച്ചു. സെറാമിക്സിന്റെ വിപുലമായ കലക്ഷനാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു. ഉദ്ഘാടനചടങ്ങിൽ അൽ ഫിദാൻ ജനറൽ മാനേജർ ഗോവിന്ദ്, ഡയറക്ടർ ഷബീൽ, മാനേജർമാരായ ആഷിക് റഹ്മാൻ, സാലിഹ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

