Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാലയിൽ അൽ ദല്ല ഗ്രൂപ്പിന്റെ ഗ്രാൻഡ് ഇഫ്താർ
text_fieldsbookmark_border
അൽ ദല്ല ഗ്രൂപ്പ് സലാലയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
സലാല: ഒമാനിലെ പ്രമുഖ പഴം പച്ചക്കറി വിതരണക്കാരായ അൽ ദല്ല ഗ്രൂപ്പ് സലാലയിൽ വിപുലമായ ഇഫ്താർ സംഘടിപ്പിച്ചു. അഞ്ചാം നമ്പറിലെ ഫാസ് അക്കാദമി മൈതാനിയിൽ നടന്ന പരിപാടിയിൽ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. വിവിധ സംഘടന ഭാരവാഹികളും പൗര പ്രമുഖരും പങ്കെടുത്തു.
ചെയർമാൻ കബീർ കണമല, അലി ഈസ അലി അൽ മർദൂഫ്, ഡയറക്ടർ ഷഹീർ കണമല എന്നിവർ നേത്യത്വം നൽകി. അൽ ദല്ല ഗ്രൂപ്പ് മുൻ വർഷങ്ങളിലും ഇഫ്‌താറുകൾ സംഘടിപ്പിച്ചിരുന്നു. ഡോ. സനാതനൻ, ഒ. അബ്ദുൽ ഗഫൂർ, ഡോ. അബൂബക്കർ സിദ്ദീഖ്, നാസർ പെരിങ്ങത്തൂർ, കെ. ഷൗക്കത്തലി, റസൽ മുഹമ്മദ്, ഡോ. നിഷ്താർ, ഡോ. ഷാജി പി. ശ്രീധർ, കെ.എ. റഹീം, അബ്ദുല്ല മുഹമ്മദ് എന്നിവരും സംബന്ധിച്ചു.
Next Story

