മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ റോഡ് നിർമാണ പദ്ധതിയായ അൽ ബാത്തിന എക്സ്പ്രസ്വേ ഇന്ന് പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുക്കും.
ഗതാഗത വാർത്താ വിനിമയ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ നിർമാണം പൂർത്തീകരിച്ച ഇൗ തന്ത്രപ്രധാന റോഡ് പദ്ധതിക്ക് 270 കിലോമീറ്ററാണ് മൊത്തം ദൈർഘ്യം.
മസ്കത്ത് ഹൈവേ അവസാനിക്കുന്ന ഹൽബാനിൽനിന്ന് തുടങ്ങി വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഷിനാസ് വിലായത്തിലെ ഖത്മത്ത് മലാഹ വരെ നീളുന്നതാണ് ബാത്തിന എക്സ്പ്രസ്വേ. അന്താരാഷ്ട്ര നിലവാരത്തിലാണ് എക്സ്പ്രസ്വേ നിർമിച്ചത്. ഒരു വശത്തേക്ക് നാലു ലൈനുകൾ വീതമാണുള്ളത്.
മസ്കത്തിൽ നിന്ന് ദുബൈയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാണ് ബാത്തിന എക്സ്പ്രസ്വേ. മുസന്ദം ഗവർണറേറ്റ്, വടക്ക്, തെക്ക് ബുറൈമി നിവാസികൾക്ക് മസ്കത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ബാത്തിന എക്സ്പ്രസ്വേ സഹായകരമാകും. ഇേതാടൊപ്പം, മസ്കത്തിൽനിന്ന് അബൂദബി, അൽ െഎൻ ഭാഗത്തേക്ക് പോകുന്നവർക്ക് ബുറൈമി വഴി എളുപ്പത്തിൽ പോകാനും സാധിക്കും. എക്സ്പ്രസ്വേയുടെ പല ഭാഗങ്ങളും നേരത്തേ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. വ്യാപാര മേഖലയുടെ ഉണർവിനൊപ്പം ബാത്തിന മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ ഉണർവിനും പുതിയ റോഡ് സഹായകരമാകും. സുഹാർ തുറമുഖം, സുഹാർ വിമാനത്താവളം, സുഹാർ ഫ്രീ സോൺ, ഷിനാസ് തുറമുഖം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾക്കും പുതിയ ഹൈവേ ഉപയോഗിക്കാൻ സാധിക്കും.
സുൽത്താനേറ്റിലെ തന്ത്രപ്രധാനമായതും വലുതുമായ റോഡുകളിൽ ഒന്നാണ് ബാത്തിന എക്സ്പ്രസ്വേയെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി പറഞ്ഞു. നിലവിലെ ബാത്തിന റോഡിലെ ഗതാഗതക്കുരുക്കിന് എക്സ്പ്രസ്വേ ആശ്വാസമാകും.കര ഗതാഗത മേഖലയിൽ സർക്കാർ കൈവരിച്ച തന്ത്രപ്രധാന നേട്ടങ്ങളിലൊന്നാണ് എക്സ്പ്രസ്വേയെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം ബിൻ മുഹമ്മദ് അൽ നുെഎമി പറഞ്ഞു.